കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2024' ന് തിരിതെളിഞ്ഞു
'കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2024' നു തിരി തെളിഞ്ഞു. മലയാള ഫിലിം ഇന്‍ഡസ്ട്രിയിലെ പ്രമുഖ കോസ്റ്റും ഡിസൈനറും സംസ്ഥാന അവാര്‍ഡ് പുരസ്‌കാര ജേതാവുമായ സഖി എല്‍സ മുഖ്യാതിഥിയായി പങ്കെടുത്തു. ബിഎഫ്‌സിമാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ വിശ്വനാഥന്‍, ജിഡിഎന്‍ മീഡിയ മാര്‍ക്കറ്റിംഗ് & സെയില്‍സ് മാനേജര്‍ ജലാല്‍ ജാഫര്‍ ഹാജി, ഇന്ത്യന്‍ സ്‌കൂള്‍ കമ്മിറ്റി മെമ്പര്‍ ബിജു ജോര്‍ജ്, ന്യൂ ഹൊറിസണ്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോയ് മാത്യൂസ്, ഏഷ്യന്‍ സ്‌കൂള്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആന്റണി ജൂഡ് ടി.ജെ, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍, ന്യൂ ഹൊറിസണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വന്ദന സതീഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ച ഓദ്യോഗിക ചടങ്ങില്‍ കെ.സി.എ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. 'കെ.സി.എ-ബി.എഫ്.സി ദ ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2024' ചെയര്‍മാന്‍ വര്‍ഗീസ് ജോസഫ്, പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ടാലന്റ് സ്‌കാന്‍ മത്സരങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും അദ്ദേഹം വിശദീകരിച്ചു, വൈസ് പ്രസിഡന്റ്, ഐ.ടി.എസ് എക്‌സ്ഓഫിഷ്യോ ലിയോ ജോസഫ് കൃതജ്ഞത ആശംസിച്ചു. കെസിഎ കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുള്‍ദാസ് തോമസ്, സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മുന്‍ പ്രസിഡന്റുമാരായിരുന്ന വര്‍ഗീസ് കാരയ്ക്കല്‍, റോയ് സി ആന്റണി, നിത്യന്‍ തോമസ്, എന്നിവരോടൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും, ടാലെന്റ്‌റ് സ്‌കാന്‍ കമ്മിറ്റി അംഗങ്ങളും, മത്സരാര്‍ത്ഥികളും മാതാപിതാക്കളും, കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളുംചടങ്ങില്‍ പങ്കെടുത്തു.
ഉല്‍ഘാടന ചടങ്ങിന് ശേഷം 52ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തവര്‍ണശബളമായ ഫാഷന്‍ ഷോ മത്സരവും നടന്നു.
രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. ഈ വര്‍ഷം 180ലധികം മത്സരയിനങ്ങള്‍ ഉണ്ടായിരിക്കും. .100 ലധികം ടീമുകള്‍ ഗ്രൂപ്പ് ഇവന്റുകളില്‍ മാറ്റുരക്കും. 3000ത്തിലധികം ഇവന്റ് രജിസ്‌ട്രേഷനുകള്‍ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ആണ് ഈ വര്‍ഷം ലഭിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു
ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാന്‍ 6 മത്സരവിഭാഗങ്ങള്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത് . നാട്യരത്‌ന മത്സരങ്ങള്‍, സംഗീതരത്‌ന മത്സരങ്ങള്‍, കലാരത്‌ന മത്സരങ്ങള്‍, സാഹിത്യ രത്‌ന മത്സരങ്ങള്‍, ആഡ്-ഓണ്‍ മത്സരങ്ങള്‍, കൂടാതെ ടീം ഇന മത്സരങ്ങള്‍.
അവാര്‍ഡുകള്‍
ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ്
ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥിക്ക് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് നല്‍കും. മത്സരാര്‍ത്ഥി കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളില്‍ നിന്നുള്ള സമ്മാനങ്ങളും നേടണം കൂടാതെ ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം.
കെ.സി.എ സ്‌പെഷ്യല്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡ് കെ.സി.എ അംഗങ്ങളായ കുട്ടികള്‍ക്കു മാത്രമുള്ളതാണ്. ഓരോ ഗ്രൂപ്പിലും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടി ഏറ്റവും കൂടുതല്‍ പോയിന്റ്‌റ് കരസ്ഥമാക്കുന്ന കെ.സി.എ അംഗമായാ മത്സരാര്‍ത്ഥിക്ക് ഈ അവാര്‍ഡ് നല്‍കും. മത്സരാര്‍ത്ഥി ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുക്കണം.
കലപ്രതിഭ അവാര്‍ഡ്, കലാതിലകം അവാര്‍ഡ്
താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലപ്രതിഭ അവാര്‍ഡും, പെണ്‍കുട്ടിക്ക് കലാതിലകം അവാര്‍ഡും സര്‍ട്ടിഫിക്കറ്റിനുമൊപ്പം എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും:
1. കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും നേടിയിരിക്കണം
2. കുറഞ്ഞത് 3 വ്യക്തിഗത വിഭാഗങ്ങളില്‍ നിന്നുള്ള സമ്മാനങ്ങള്‍ നേടിയിരിക്കണം.
3. ടീം മത്സരങ്ങളില്‍ നിന്ന് കുറഞ്ഞത് ഒരു എ/ബി ഗ്രേഡെങ്കിലും നേടിയിരിക്കണം
4. ഒരു മത്സര വിഭാഗത്തില്‍ നിന്ന്, മികച്ച 5 ഫലങ്ങള്‍ മാത്രമേ പരിഗണിക്കൂ.
നാല് വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌റ് കരസ്ഥമാക്കുന്ന മത്സരാര്‍ത്ഥിക്കള്‍ക്ക് പ്രത്യേക അവാര്‍ഡും കെ.സി.എ നല്‍കുന്നു. നാട്യ രത്ന അവാര്‍ഡ് ഡാന്‍സ് വിഭാഗത്തില്‍ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ്‌റ് നേടുകയും കുറഞ്ഞത് ഒരു ഒന്നാം സമ്മാനവും ഒരു A ഗ്രേഡും കരസ്ഥമാക്കുന്നവര്‍ക്കു സമ്മാനിക്കുന്നു. മത്സരാര്‍ത്ഥി ടീം മത്സരങ്ങളിലൊന്നിലെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെ സംഗീത രത്ന അവാര്‍ഡ്, കലാ രത്ന അവാര്‍ഡ്, സാഹിത്യ രത്അവാർഡ് എന്നിവ അതാത് വിഭാഗത്തിലെ വിജയികൾക്ക് സമ്മാനിക്കും.
സ്കൂളുകളുടെ പങ്കാളിത്വത്തിനും പ്രകടന മികവിനും ഉള്ള അവാർഡ്
ഇന്ത്യൻ ടാലന്റ്റ് സ്കാൻ 2024 ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിൻറ്റെ അടിസ്ഥാനത്തിലും, ആ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ്/ജയിച്ച പോയിൻറ്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകുകയും ആദരിക്കുകയും ചെയ്യും.
മികച്ച നൃത്ത അധ്യാപക അവാർഡ്
ഈ അവാർഡ് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ നൃത്ത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കടുപ്പിച്ചതും, വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.
മികച്ച സംഗീത അധ്യാപക അവാർഡ്
കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാൻ സംഗീത അധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കാനും കഴിവിനെ ആദരിക്കാനും വേണ്ടി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നു. മത്സരങ്ങൾക്ക് മുമ്പായി അല്ലെങ്കിൽ രജിസ്ട്രേഷൻ സമയത്ത് മത്സരാർത്ഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നുമാണ് ഇതു തിരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതും , വ്യക്തിഗത, ടീം ഇനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം, ലഭിച്ച ഗ്രേഡുകൾ, പോയിന്റുകൾ, കുട്ടികൾ നേടിയ സമ്മാനങ്ങൾ എന്നിവയാണ് ഈ അവാർഡിന് മാനദണ്ഡം.