ചരിത്രത്തിന്റെ മണി ഗോപുരങ്ങളില്‍ സി എച്ച് ഇന്നും ജീവിക്കുന്നു; എം സി വടകര

Update: 2024-10-14 16:19 GMT

ഈസ്റ്റ് റിഫാ ഏരിയകെഎംസിസികമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ചരിത്രകാരനും, മുസ്ലിം ലീഗ് സിക്രട്ടറിയേറ്റ് മെമ്പറുമായ എം സി.

ചരിത്രത്തിന്റെ മണിഗോപുരങ്ങളില്‍ മാത്രമല്ല ജനങ്ങളുടെ ഹൃദയന്തരങ്ങളിലും സി എച്ച് ജീവിക്കുന്നു. അന്തരിച്ച് 41 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും സി എച്ചിന്റെ ഓര്‍മകളുടെ ശോഭ കെട്ടു പോകുന്നില്ല എന്നുള്ളതിന് ഉദാഹരണമാണ് ഈ അര്‍ദ്ധ രാത്രിയിലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറിയും, മുന്‍ എം എല്‍ എ യുമായിരുന്ന പാറക്കല്‍ അബ്ദുള്ള സമ്മേളനം ഉത്ഘാടനം നിര്‍വഹിച്ചു. മുസ്ലിം ലീഗ് വടകര ജനറല്‍ സിക്രട്ടറി പി പി ജാഫര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.ഹരിത കല സാഹിത്യ വേദി യുടെ ലോഗോ പ്രകാശനം എം സി നിര്‍വഹിച്ചു.

കെഎംസിസി ബഹ്റൈന്‍ ജനറല്‍ സിക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര, ട്രഷറര്‍ കെ പി മുസ്തഫ, ഓര്‍ഗ. സിക്ര. ഗഫൂര്‍ കൈപ്പമംഗലം, സിക്രട്ടറിമാരായ അഷ്റഫ് കാട്ടില്‍ പീടിക, ഫൈസല്‍ കോട്ടപ്പള്ളി എന്നിവരും ഒ കെ കാസിം, എം എം സ് ഹമീദ്, ഇസ്ഹാഖ് വില്ല്യാപ്പള്ളി, മുഹമ്മദ് ഷാഫി വേളം, ശറഫുദ്ധീന്‍ മാരായമംഗലം, ഉസ്മാന്‍ ടിപ്‌ടോപ്പ്, എം എ റഹ്മാന്‍, മുജീബുറഹ്മാന്‍ എന്നീ നേതാക്കളും സന്നിഹിത രായിരുന്നു.

സി പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സമീര്‍ മുവാറ്റുപുഴ സ്വാഗതവും, എം കെ സിദ്ധിക്ക് നന്ദിയും പറഞ്ഞു. മുഹമ്മദ് അസ്ലം ഖിറാഅത്ത് നടത്തി.

എന്‍ അബ്ദുല്‍ അസീസ്, മുസ്തഫ പട്ടാമ്പി, കെ സാജിദ്, ഫസലുറഹ്മാന്‍, കെ മുസ്തഫ, നസീര്‍ ഉറുത്തൊടി, നിസാര്‍ മാവിലില്‍, സഫീര്‍, കുഞ്ഹമ്മദ്, സജീര്‍ സി കെ, താജ്, ആസിഫ്, റസാഖ് അമ്മാനത്ത്, അബ്ദുള്ള മാണിയൂര്‍, സി കെ മുഹമ്മദ്, ഖാജ, എം മുസ്തഫ, എ പി സിദ്ധിക്ക്, കുഞ്ഞാലി, ആരിഫ്, ഷംസു കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News