സംസ്‌കാര സമ്പന്നതയായിരിക്കണം പ്രവര്‍ത്തനത്തിന്റെ മൂലധനം;പാറക്കല്‍ അബ്ദുള്ള
മനാമ: ലോകം മുഴുവന്‍ വാഴ്ത്തപ്പെട്ട പ്രവര്‍ത്തനമാണ് കെഎംസിസി യുടെതെന്നും അത് കൊണ്ട് തന്നെ സാംസ്‌കാരിക സമ്പന്നതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മുന്‍ എംഎല്‍എ'യുമായ പാറക്കല്‍ അബ്ദുല്ല പറഞ്ഞു.
ബഹ്‌റൈന്‍ കെഎംസിസി വടകര മണ്ഡലം കമ്മിറ്റിയുടെ 2024-27 വര്‍ഷകാല പ്രവര്‍ത്തന ഉദ്ഘാടനവും വടകര ഗ്രീന്‍ ടവര്‍ സാംസ്‌കാരിക കേന്ദ്ര പ്രചാരണവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കമ്മിറ്റിയുടെമര്‍ഹൂം പുത്തൂര്‍ അസീസ് കര്‍മ്മ ശ്രേഷ്ഠാ അവാര്‍ഡ് ജേതാവ് ആലിയ ഹമീദ് ഹാജിക്കുള്ള പുരസ്‌കാരംകെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാന്‍ നല്‍കി.മണ്ഡലം പ്രസിഡണ്ട് അഷ്‌കര്‍ വടകര അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം എം.സി.ഇബ്രാഹിം , വടകര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.പി.ജാഫര്‍ എന്നിവരെ ആദരിച്ചു.വയനാട് ദുരന്ത ഭൂമിയിലെത്തി വോളിന്റീര്‍ സേവനം നടത്തിയ ഉമറുല്‍ ഫാറൂഖ്, പ്രഗത്ഭ ഫോട്ടോഗ്രാഫര്‍ റഷീദ് വാഴയില്‍ എന്നിവരെ മൊമെന്റോ നല്‍കി അനുമോദിച്ചു.
വടകരയില്‍ ഉയര്‍ന്നു വരുന്ന ഗ്രീന്‍ ടവറിനെ കുറിച്ചുള്ള വീഡിയോ ഡോക്യുമെന്ററിയുംഗ്രീന്‍ ടവറുമായി ബന്ധപ്പെട്ട പരസ്പര സഹായ നിധി'യെക്കുറിച്ചു എം.സി.വടകര വിശദീകരിച്ചു.
മണ്ഡലം കമ്മിറ്റിയുടെ''2024-2027'' വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഫൈസല്‍ മടപ്പള്ളി വിശദീകരിച്ചു.അഹമ്മദ് മേപ്പാടിന്റെ നേതൃത്വത്തില്‍ നടന്ന സി എച്ച് ചരിത്ര ക്വിസ് മത്സരവും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ട്രഷറര്‍ കെ.പി.മുസ്തഫ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷാജഹാന്‍ പരപ്പയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.ഇസ്ഹാഖ് വില്ല്യാപ്പള്ളി, ജില്ലാ സെക്രട്ടറി മുനീര്‍ ഒഞ്ചിയം,എന്നിവര്‍ പങ്കെടുത്തു.മണ്ഡലം ട്രഷറര്‍ റഫീഖ് പുളിക്കൂല്‍, വൈസ് പ്രസിഡണ്ട്മാരായ അന്‍വര്‍ വടകര, ഷൈജല്‍ നരിക്കോത്ത്, മൊയ്ദു കല്ലിയോട്ട്,ഹനീഫ് വെള്ളികുളങ്ങര, സെക്രട്ടറിമാരായ ഫാസില്‍ ഉമര്‍ അഴിയൂര്‍,ഫൈസല്‍ മടപ്പള്ളി, നവാസ് മുതുവനക്കണ്ടി, ഫൈസല്‍.വി.പി.സി, മുനീര്‍ കുറുങ്ങോട്ട്, എന്നിവര്‍ നേതൃത്വം നല്‍കി.
ജനറല്‍ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം സ്വാഗതവും, ഹാഫിസ് വള്ളിക്കാട് നന്ദിയും പറഞ്ഞു.