ബഹറൈന്‍ കെഎംസിസി നുശോചന യോഗവും പ്രാര്‍ത്ഥന സദസ്സും നടത്തി
ബഹറൈന്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംസ്ഥാന വനിതാ ലീഗ് ട്രഷറര്‍ പി.പി. നസീമ ടീച്ചറുടെ പേരിലുള്ള മയ്യത്ത് നിസ്‌കാരവും അനുശോചന യോഗവും സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസില്‍ വച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, മുന്‍ ജില്ലാ സെക്രട്ടറി ഹുസൈന്‍. സി മണിക്കോ ത്ത് കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് റഫീഖ് ക്യാമ്പസ്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സഹല്‍ കുന്നില്‍, ഉദുമ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് മമ്മു പൊവ്വല്‍ എന്നിവരാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
ഉസ്താദ് അസ്ലാം ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ ഉപ്പള നന്ദിയും പറഞ്ഞു.
ജില്ലാ ട്രഷറര്‍ അച്ചു പൊവ്വല്‍, വൈസ് പ്രസിഡന്റ് അബ്ദുള്ള പുത്തൂര്‍, മുസ്തഫാ സുന്കടക്കാട്, സെക്രട്ടറിമാരായ ഇസ്ഹാഖ് പുളിക്കൂര്‍, ഖലീല്‍ ചെമ്‌നാട്, റിയാസ് കാഞ്ഞങ്ങാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി