മനാമ. കെഎംസിസി ബഹ്റൈന്‍ സി എച് സെന്ററിന് 2024-27 വര്‍ഷ കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തില്‍ വെച്ചു പ്രഖ്യാപിച്ചു.കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനായിരുന്നു.
പ്രവര്‍ത്തനാരഭത്തിന്റെ ഭാഗമായി കോഴിക്കോട് സി എച് സെന്ററിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നല്‍കാന്‍ തീരുമാനിച്ചു.
നൂതനവും വ്യത്യസ്തവും അതോടൊപ്പം പ്രവാസി മെമ്പര്മാര്ക്ക് കൂടി ഉപകാര പ്രദമാകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു കൊണ്ടുമുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
പുതിയ വര്‍ഷത്തെ ഭാരവാഹികളായി
എസ് വി ജലീല്‍ (മുഖ്യരക്ഷാധികാരി)
അസൈനാര്‍ കളത്തിങ്കല്‍
(ചെയര്‍മാന്‍)
റഷീദ് ആറ്റൂര്‍ ജനറല്‍ (കണ്‍വീനര്‍)
കുട്ടൂസ മുണ്ടേരി (ട്രഷറര്‍)
എ പി ഫൈസല്‍
ടിപ്പ്‌ടോപ്പ് ഉസ്മാന്‍
ഷരീഫ് വില്യാപ്പള്ളി
ഒ കെ കാസിം
ഇസ്ഹാഖ് പി കെ
ഇന്‍മാസ് ബാബു
മഹമൂദ് പെരിങ്ങത്തൂര്‍
ഇഖ്ബാല്‍ താനൂര്‍
റിയാസ് പട്‌ല
(വൈസ് ചെയര്‍മാന്‍)
അഷ്റഫ് അഴിയൂര്‍
ഷഫീഖ് അബു യൂസഫ്
അസീസ് പേരാമ്പ്ര
റഫീഖ് നാദാപുരം
ഹുസൈന്‍ വയനാട്
അബ്ദുല്‍ ഖാദര്‍ സൂക്
ഇല്യാസ് മുറിച്ചാണ്ടി
(കണ്‍വീനര്‍മാര്‍)
ശറഫുദ്ധീന്‍ മാരായമംഗലം
ബാവ ഹാജി പുത്തൂര്‍
അബ്ദുള്ള പുത്തൂര്‍
അബ്ദുല്‍ ഖാദര്‍ ജിദാഫ്സ്
അലി ബമ്പ്രാണി*
റിയാസ് സനാബിസ്
മുജീബ് മലപ്പുറം
നൂറുദ്ധീന്‍ ഹൂറ
റാഷിദ് അവിയൂര്‍
ഷാഹിര്‍ ഉള്ളിയേരി
മുജീബ് വെസ്റ്റ് റിഫ
ഇസ്മായില്‍ പയ്യന്നൂര്‍
സിറാജ്
ഷാജഹാന്‍
ആഷിഫ് നിലമ്പൂര്‍
എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു.
ആംബുലന്‍സ് സമര്‍പ്പണത്തിന്റെ ഫണ്ട് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എന്‍ ശംസുദ്ധീന്‍ സാഹിബിനു കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് ട്രഷറര്‍ കുട്ടൂസ മുണ്ടേരി കൈമാറി.
ആംബുലന്‍സിന്റെ താക്കോല്‍ ദാനം 20-13-2024വെള്ളിയാഴ്ച പാണക്കാട് വെച്ചു നടക്കുന്ന ചടങ്ങില്‍ സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങള്‍ക്ക് കെഎംസിസി ബഹ്റൈന്‍ നേതാക്കള്‍ കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു