മനാമ: നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായമലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ കെഎംസിസി ബഹ്റൈന്‍ അനുശോചിച്ചു.
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ആയിരുന്നു. അദ്ധ്യാപകന്‍, പത്രാധിപന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച എം ടി ക്ക് പത്മഭൂഷണ്‍, ജ്ഞാനപീഠം എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇങ്ങിനെ ഒരുപാട് വേദികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം ടി യുടെ നിര്യാണം മലയാള സാഹിത്യത്തിന്റെ തീരാ നഷ്ടമാണെന്ന് കെഎംസിസി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ദുഃഖാര്‍ത്ഥരായ കുടുംബത്തിന്റേയും മലയാളത്തിന്റെയും അതീവ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.