കെഎംസിസി ബഹ്റൈന്‍ റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു

Update: 2025-01-28 13:05 GMT

മനാമ. കെഎംസിസി ബഹ്റൈന്‍ എഴുപത്തി ആറാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം കെഎംസിസി ആസ്ഥാനത്ത് വെച്ചു വിപുലമായ രീതിയില്‍ ആഘോഷിച്ചു.വേള്‍ഡ് കെഎംസിസി സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ കേക്ക് മുറിച്ചു കൊണ്ട് ആഘോഷത്തിന് തുടക്കം കുറിച്ചു.

കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര റിപ്പബ്ലിക് ദിന സന്നേഷം കൈമാറി.രാവിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന പരിപാടിയില്‍ കെഎംസിസി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ, അസ്ലം വടകര, എ പി ഫൈസല്‍, സലീം തളങ്കര, അഷ്റഫ് കക്കണ്ടി, ഫൈസല്‍ കണ്ടിതാഴ, സീനിയര്‍ നേതാവ് കുട്ടൂസ മുണ്ടേരി , ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു

Tags:    

Similar News