കൊല്ലം പ്രവാസി അസോസിയേഷന്‍ മൈലാഞ്ചി രാവ് ശ്രദ്ധേയമായി

Update: 2025-04-02 10:53 GMT

കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ നേതൃത്വത്തില്‍ ടൂബ്ലി കെ പി എ ഹാളില്‍ വച്ച് സംഘടിപ്പിച്ച മൈലാഞ്ചി രാവ് ശ്രെദ്ധേയമായി. ആഘോഷത്തിന്റെ ഭാഗമായി മെഹന്ദി കോമ്പറ്റീഷനില്‍ നിരവധിപേര്‍പങ്കെടുത്തു. കൊല്ലം പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തിനു പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് സുമി ഷമീര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ്‌ഹെഡ് അഞ്ജലി രാജ് സ്വാഗതം ആശംസിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറി അനില്‍കുമാര്‍, പ്രവാസിശ്രീ കണ്‍വീനര്‍ കിഷോര്‍ കുമാര്‍, രഞ്ജിത്ത് ആര്‍ പിള്ള , യൂണിറ്റ് ഹെഡുകളായ പ്രദീപാ അനില്‍, ഷാനി നിസാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് ഹെഡ് ഷാമില ഇസ്മയേല്‍ നന്ദി രേഖപ്പെടുത്തി

Similar News