വയനാടിന് സഹായ ഹസ്തവുമായി കെ.പി.എഫ്

Update: 2024-09-23 14:46 GMT

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈന്‍) വയനാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുന്നതില്‍ ഒരു കൈത്താങ്ങ് ധന സഹായം കൈമാറി. ബഹ്‌റൈന്‍ മീഡിയാ സിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന് വേണ്ടി കെ. പി. എഫ് ധന സഹായം ബി.എം.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിന് കൈതാരത്തിന് കെ.പി. എഫ് പ്രസിഡണ്ട് ജമാല്‍ കുറ്റിക്കാട്ടില്‍,ജനറല്‍ സെക്രട്ടറി ഹരീഷ് പി.കെ , ട്രഷറര്‍ ഷാജി പുതുക്കുടി, എക്‌സിക്യുട്ടീവ് മെമ്പര്‍ മിഥുന്‍ നാദാപുരം എന്നിവര്‍ ചേര്‍ന്ന് ബിം.എം.സി ഹാളില്‍ വെച്ച് കൈമാറുകയും കെ പി എഫ് ന് നന്ദി അറിയിക്കുകയും ചെയ്തു.

Tags:    

Similar News