ലാല്‍ കെയേഴ്സ് ബഹ്റൈന്‍ വയനാട് പ്രകൃതി ദുരന്ത സഹായം കൈമാറി

Update: 2024-10-28 14:37 GMT

യനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാല്‍ കെയേഴ്സ് ബഹ്റൈന്‍ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷണ്‍ മോഹന്‍ലാല്‍ ഫൗണ്ടര്‍ ആയ വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാടില്‍ ബൃഹത്തായ പുനരധിവാസ പദ്ധതികള്‍ ആണ് നടത്തുന്നത്. ലാല്‍ കെയെര്‍സ് മെംബേര്‍സ് സമാഹരിച്ച സഹായധനം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറിയ രേഖ ലാല്‍ കെയെര്‍സ് ബഹ്റൈന്‍ കോ - ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാറിന് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്‌സണ്‍ കൈമാറി . പ്രസിഡന്റ് എഫ് . എം . ഫൈസല്‍ , സെക്രട്ടറി ഷൈജു കമ്പ്രത്ത് , ട്രെഷറര്‍ അരുണ്‍ ജി . നെയ്യാര്‍ മറ്റു എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു , വിപിന്‍ രവീന്ദ്രന്‍ , അരുണ്‍ തൈക്കാട്ടില്‍ , നന്ദന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു .

Tags:    

Similar News