മോഹന്‍ലാലിന്റെ തുടരും സിനിമ ഉത്സവമാക്കി; ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ്

Update: 2025-04-28 11:55 GMT

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത രണ്ട് ദിവസം കൊണ്ട് വൈറലായി മാറിയ തുടരും എന്ന സിനിമ മനാമ എപിക്‌സ് തിയേറ്ററില്‍ കേക്ക് മുറിച്ചും ഫാന്‍സ് ഷോകള്‍ നടത്തിയും ഉത്സവ പ്രതീതിയില്‍ ലാല്‍ കെയേഴ്‌സ് ആഘോഷിച്ചു .

പ്രസിഡണ്ട് എഫ്.എം. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ കോഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു.എപിക്‌സ് സിനിമാസ് മാനേജര്‍ മനോജ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

സെക്രട്ടറി ഷൈജു കമ്പ്രത് സ്വാഗതവും ട്രഷറര്‍ അരുണ്‍ ജി നെയ്യാര്‍ നന്ദിയും പറഞ്ഞു.

ഗോപേഷ് അടൂര്‍ വിപിന്‍രവീന്ദ്രന്‍,പ്രദീപ്,ഹരി,അരുണ്‍തൈകാട്ടില്‍,ബിപിന്‍,നിധിന്‍ തമ്പി,വിഷ്ണുവിജയന്‍,വൈശാഖ്,അഖില്‍,നന്ദന്‍,കിരീടം ഉണ്ണി,ഷാന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Similar News