മെഡിസെപ്പ് മാതൃകയില്‍ പ്രവാസികള്‍ക്കും, ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുക;മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍
മനാമ : കേരളത്തില്‍ സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്കും ആശ്രിതര്‍ക്കും വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് മാതൃകയില്‍ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും നോര്‍ക്കയുടെ കീഴില്‍ എല്ലാ വിധ രോഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍, സി ഇ ഒ അജിത് കോലശ്ശേരി എന്നിവരുമായി നടന്ന സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച മുഖാമുഖം പരിപാടിയിലാണ് എം ജെ പി എ ഭാരവാഹികള്‍ നിവേദനം നല്‍കിയത്.
പ്രവാസികള്‍ക്കുള്ള മിക്ക ആനുകൂല്യങ്ങളും മരണനാന്തരമാണെന്നുള്ള വസ്തുത ഖേദകരമാണ്.ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷയില്‍ പോലും ക്രിട്ടിക്കല്‍ രോഗങ്ങള്‍ക്ക് മാത്രമെന്നുള്ള പരിമിതപ്പെടുത്തലും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
പരിചിതമല്ലാത്ത കാലാവസ്തയും ഭക്ഷണ രീതികളും മറ്റു നിസ്സഹായ സാഹചര്യങ്ങളും യുവത്വത്തില്‍ തന്നെ രോഗികളാക്കുന്ന പ്രവാസികളില്‍ അകാല മരണനിരക്ക് അടുത്തകാലത്തായി ക്രമാതീതമായി വര്‍ധിച്ചു വരികയാണ്.നിരവധി കാരണങ്ങള്‍ കൊണ്ടു രോഗം വന്നാല്‍ നാട്ടില്‍ പോലും ചികില്‍സിക്കാന്‍ കഴിയാതെ ഗള്‍ഫിലേക്ക് തിരിച്ചു വന്നു മരണപ്പെട്ടു പോകുന്ന ഹതഭാഗ്യരാണ് പ്രവാസികള്‍.
മെഡിസപ്പ് മോഡലില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മാത്രമാണ് ഇനി പ്രവാസികള്‍ക്കാശ്രയം. അതുകൊണ്ട് തന്നെ നോര്‍ക്കയുടെ കീഴില്‍ മെഡിസപ്പ് മാതൃകയില്‍ പ്രവാസികള്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
രക്ഷാധികാരി നാസര്‍ മഞ്ചേരി, പ്രസിഡന്റ് ചെമ്പന്‍ ജലാല്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ മേല്പത്തൂര്‍ , കരീംമോന്‍, അമൃത രവി,സലാം മാസ്റ്റര്‍, ഷിദ, സാജന്‍ ചെറിയാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.