മെഡ് ഹെല്‍പ് ബഹ്റൈന്‍ എക്‌സിക്യുട്ടീവ് സംഗമവും യാത്രയയപ്പും
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലതികമായി ബഹ്റൈനില്‍ പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് മെഡ് ഹെല്‍പ് ബഹ്റൈന്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് മരുന്നുകളും മറ്റു ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കുള്ള ഉപകരണങ്ങളും നല്‍കിക്കൊണ്ട് കാരുണ്യപരമായ പ്രവര്‍ത്തനം നടത്തിവരുന്നു.
രോഗികള്‍ക്കൊരു കൈത്താങ്ങായി പ്രവര്‍ത്തിച്ചു വരുന്ന ഈ കൂട്ടായ്മ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.ബഹ്റൈനില്‍ അറിയപ്പെടുന്ന ഡോക്ടര്‍മാര്‍, ഫാര്‍മ്മസിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ കൂട്ടായ്മയില്‍ അംഗമായിട്ടുണ്ട്.
കൂട്ടായ്മയുടെ എക്‌സിക്യൂട്ടീവ് യോഗവും കഴിഞ്ഞ 41 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയും മെഡ് ഹെല്‍പ് ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന അബ്ദുല്‍ ഖാദര്‍ മൂന്നുപ്പീടികക്ക് യാത്രയയപ്പും നല്‍കി.
പ്രസിഡന്റ് ഹാരിസ് പഴയങ്ങാടി അദ്ധ്യക്ഷത വഹിച്ച യോഗം മെഡ് ഹെല്‍പ് ബഹ്റൈന്‍ മുഖ്യ രക്ഷധികാരി ഷൌക്കത്ത് കാന്‍ചി ഉത്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ചിഫ് കോര്‍ഡിനേറ്റര്‍ നാസര്‍ മഞ്ചേരി, ട്രഷര്‍ ജ്യോതിഷ് പണിക്കര്‍, ഡോ, യാസ്സര്‍, അഷ്റഫ് കാട്ടില്‍ പീടിക, വിനു ക്രിസ്റ്റി, ഫൈസല്‍ കണ്ടിത്താഴ, മണിക്കുട്ടന്‍, ജെ പി കെ, മിനി മാത്വു, ശ്രീജ ശ്രീധരന്‍, റെഫീഖ് നാദാപുരം എന്നിവര്‍ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മെഡ് ഹെല്‍പ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഖാദറിനുള്ള മെമെന്റോ സംഗമത്തില്‍ വെച്ച് കൈമാറി,അബ്ദുല്‍ ഖാദര്‍ മൂന്നുപീടിക മറുപടി പ്രസംഗം നടത്തി.മെഡ് ഹെല്‍പ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കയ്പമംഗലം സ്വാഗതവും കോര്‍ഡിനേറ്റര്‍ അന്‍വര്‍ ശൂരനാട് നന്ദിയും പറഞ്ഞു.