കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്റെ 53 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Update: 2024-12-17 14:58 GMT

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തോഡനു ബന്ധിച്ചു അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മനാമ സെന്‍ട്രലുമായി സഹകരിച്ചു കൊണ്ടു ബഹ്റൈനിലെ പാവപെട്ട പ്രവാസികള്‍ക്കായി 'സ്‌നേഹസ്പര്‍ശം' എന്നപേരില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും അവര്‍ക്കു ആവശ്യമുള്ള ഏതു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെയും ഡിസംബര്‍ 31 വരെ സൗജന്യമായി കാണാനും 30 ദിനാറിനു മേല്‍ ചെലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യ മായി നടത്തികൊടുക്കുകയും ചെയ്തത്.

രാവിലെ 7 മണിമുതല്‍ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പില്‍ 500ല്‍ പരം പ്രവാസി സുഹൃത്തുക്കള്‍ പങ്കെടുത്തു.പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും വിറ്റാമിന്‍ ഡി,വിറ്റാമിന്‍ B12,തൈറോയ്ഡ് എന്നീ ടെസ്റ്റുകള്‍ വളരെയധികം സൗജന്യ നിരക്കില്‍ പരിശോധിക്കാനുള്ള സൗകര്യവും, ഡിസ്‌കൗണ്ട് കാര്‍ഡുകളും ആശുപത്രി അധികൃതര്‍ വിതരണം ചെയ്തു.

അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മനാമ സെന്‍ട്രലില്‍ വച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിക്കുകയും ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജു ജോര്‍ജ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും ചെയ്തു.

കേരളീയ സമാജം ജനറല്‍ സെക്രട്ടറി ശ്രീ.വര്‍ഗീസ് കാരക്കല്‍ ആശുപത്രി പ്രതിനിധികളായ ഉണ്ണികൃഷ്ണന്‍,നൗഫല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആശുപത്രിക്കുള്ളഉപഹാരം സമര്‍പ്പിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ സെക്രട്ടറി മോനി ഒടികണ്ടത്തില്‍,NSS വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ യുകെ,കേരളീയ സമാജം എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി റിയാസ്,സെവന്‍ ആര്‍ട്‌സ് പ്രസിഡന്റ് ജേക്കബ് തേക്കുതോട്,സാമൂഹ്യ പ്രവര്‍ത്തകരായ UV രാജീവന്‍,തോമസ് ഫിലിപ്പ്,മനോജ് വടകര,അന്‍വര്‍ നിലമ്പൂര്‍,മന്ഷീര്‍,രാജേഷ് പെരുങ്കുഴി, അസോസിയേഷന്‍ രക്ഷാധികാരി ഗോപാലന്‍ വി സി, ക്യാമ്പ് കണ്‍വീനര്‍സ് രാജീവന്‍,രാജേഷ്,സുബീഷ് മടപ്പള്ളി,വൈസ് പ്രസിഡന്റ് അഷ്റഫ് പുതിയ പാലം,ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് അരകുളങ്ങര,റിഷാദ് വലിയകത്ത്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ശ്രീജിത്ത് കുറിഞ്ഞാലിയോട്, മെമ്പര്‍ഷിപ്പ് സെക്രട്ടറി ജോജീഷ് മേപ്പയൂര്‍,ലേഡീസ് വിംഗ് സെക്രട്ടറി അസ്ല നിസ്സാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വികാസ്,ജാബിര്‍,രമേശ് ബേബി കുട്ടന്‍, മൊയ്ദീന്‍പേരാമ്പ്ര , ശരത്, വൈഷ്ണവിശരത് ,റീഷ്മ ജോജീഷ്, ഷെസ്സി രാജേഷ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.ലേഡീസ് വിംഗ് പ്രസിഡന്റ് രാജലക്ഷ്മി സുരേഷ് ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപെടുത്തി.

Tags:    

Similar News