ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം ( ബികെകെ)സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Update: 2025-01-06 12:57 GMT

മനാമ : ബഹ്റൈന്‍ കരുവന്നൂര്‍ കുടുംബം ( ബി കെ കെ ) ജനുവരി 31 നു, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ, വെള്ളിയാഴ്ച അദിലിയ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ രക്ത പരിശോധനയോടു കൂടിയ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.രാവിലെ എട്ടു മണി മുതല്‍ പതിനൊന്നര വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവരെ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യുന്നതാണ്. ബി കെ കെ ബഹറിനില്‍ രൂപം കൊണ്ടത് ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍, നവംബര്‍ ഒന്നാം തിയ്യതിയായിരുന്നു.

ഈ പുതു വര്‍ഷത്തില്‍ ആരോഗ്യ മേഖലയിലെ ആദ്യത്തെ സേവനം എന്ന നിലക്കാണ് ബി കെ കെ ഈ പരിപാടിയെ കാണുന്നതെന്ന് മുഖ്യ രക്ഷാധികാരി ഷാജഹാന്‍ കരുവന്നൂര്‍ അറിയിച്ചു.

Tags:    

Similar News