മുഹറഖ് മലയാളി സമാജം വിഷു ഈദ് ഈസ്റ്റര്‍ ആഘോഷം ശ്രദ്ദേയമായി

Update: 2025-04-29 14:40 GMT

മുഹറഖ് മലയാളി സമാജം നേതൃത്വത്തില്‍ വിഷു ഈദ് ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു, മുഹറഖ് സയ്യാനി ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു, എം എം എസ് സര്‍ഗ്ഗവേദി, വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ കലാ പ്രകടനങ്ങളും അരങ്ങേറി, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം പഹല്‍ഗാമിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വേണ്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടും മൗന പ്രാര്‍ത്ഥന നടത്തി കൊണ്ടും ആണ് തുടങ്ങിയത്.

ഭീകര വിരുദ്ധ പ്രതിജ്ഞ എം എം എസ് വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ് ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ സെക്രട്ടറി വാണി ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സികുട്ടീവ് അംഗം ബിജു ജോര്‍ജ്ജ്, എം സി എം എ പ്രസിഡന്റ് സലാം മമ്പാട്ട് മൂല,ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക ശ്രീദേവി, മനോജ് വടകര,സത്യന്‍ പേരാമ്പ്ര വനിതാ വേദി കണ്‍വീനര്‍ ഷൈനി മുജീബ് എന്നിവര്‍ സംസാരിച്ചു,സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ ശിവശങ്കര്‍ നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക് എന്റര്‍ടൈന്‍മെന്റ് വിംഗ് കണ്‍വീനര്‍ ഫിറോസ് വെളിയങ്കോട്, ഭാരവാഹികളായ അബ്ദുല്‍ മന്‍ഷീര്‍,പ്രമോദ് കുമാര്‍, പ്രമോദ് വടകര,മൊയ്തീ ടി എം സി, ബാഹിറ അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News