മുഹറഖ് മലയാളി സമാജം അഹ്ലന്‍ പൊന്നോണം വര്‍ണ്ണാഭമായി ആഘോഷിച്ചു

Update: 2025-10-13 14:04 GMT

മുഹറഖ് മലയാളി സമാജം നടത്തി വന്ന ഓണാഘോഷം അഹ്ലന്‍ പൊന്നോണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോട് കൂടി സമാപിച്ചു. സെപ്റ്റംബര്‍ ഒന്നിന് വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളോട് കൂടി തുടങ്ങിയ ആഘോഷം ഒരു മാസങ്ങള്‍ക്ക് ശേഷമാണു സമാപനം ആയത്. മുഹറഖ് സയ്യാനി ഹാളില്‍ നടന്ന പരിപാടി രാവിലെ 11 മണിക്ക് സദ്യയോട് കൂടി തുടങ്ങി രാത്രി 12 മണിക്ക് ആണ് അവസാനിച്ചത്. വനിതാ വേദി നേതൃത്വത്തില്‍ നടത്തിയ പായസ മത്സരവും മഞ്ചാടി ബാലവേദി അണിയിച്ചൊരുക്കിയ കുട്ടിയോണം പരിപാടിയും പരിപാടിക്ക് മാറ്റ് കൂട്ടി.

ഓണക്കാലത്തെ ഓര്‍മ്മകള്‍ ഇരമ്പുന്ന കുടമടി മത്സരം, സുന്ദരിക്ക് പൊട്ട് തൊടീല്‍, വടം വലി തുടങ്ങിയ നിരവധി ഗെയിമുകള്‍ അരങ്ങേറി, വൈകിട്ട് 7 മണിക്ക് വനിതാ വേദി, മഞ്ചാടി ബാലവേദി,സര്‍ഗ്ഗ വേദി എന്നി സബ് കമ്മറ്റികളുടെ നയന മനോഹരമായ നൃത്ത സംഗീത പരിപാടികള്‍ അരങ്ങേറി. ബഹ്റൈന്‍ ചൂരക്കൂടി കളരി സംഘം വില്ല്യാപ്പള്ളി അവതരിപ്പിച്ച കളരി പയറ്റ് ശ്രദ്ദേയം ആയിരുന്നു. സാംസ്‌കാരിക സമ്മേളം പ്രസിഡന്റ് അനസ് റഹീമിന്റെ അദ്ധ്യക്ഷതയില്‍ എം പി മുഹമ്മദ് ഹുസൈന്‍ ജനാഹി ഉദ്ഘാടനം ചെയ്തു.

ബി എം സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യാതിഥി ആയിരുന്നു, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സികുട്ടീവ് അംഗം ബിജു ജോര്‍ജ്,സംഘടന ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കെ എന്നിവര്‍ സംസാരിച്ചു. നിരവധി സാമൂഹിക സംഘടന നേതാക്കള്‍ സന്നിഹിതര്‍ ആയിരുന്ന ചടങ്ങില്‍ ഓണാഘോഷഭാഗമായി നടത്തിയ ഓണ്‍ലൈന്‍ തിരുവാതിര മത്സരം, ഓണ്‍ലൈന്‍ ഓണപ്പാട്ട് മത്സരം എന്നിവയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.എം എം എസ് മലയാളം പാഠശാലയില്‍ നിന്നും മുല്ല ബാച്ചില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ ശിവശങ്കര്‍ നന്ദിയും പറഞ്ഞു.

ബഹ്റൈന്‍ തരംഗ് സംഗീത ടീമിന്റെ ഗാനമേളയോടെ പരിപാടി സമാപിച്ചു. മുന്‍ പ്രസിഡന്റുമാരായ ശിഹാബ് കറുകപുത്തൂര്‍, അന്‍വര്‍ നിലമ്പൂര്‍, ഭാരവാഹികളായ അബ്ദുല്‍ മന്‍ഷീര്‍, പ്രമോദ് കുമാര്‍ വടകര,ബാഹിറ അനസ്, ഫിറോസ് വെളിയങ്കോട്, മൊയ്ദി ടി എം സി, മുഹമ്മദ് ഷാഫി, ഗോകുല്‍ കൃഷ്ണന്‍, വനിതാ വേദി ഇഞ്ചാര്‍ജ്ജ് മുബീന മന്‍ഷീര്‍, സൗമ്യ ശ്രീകുമാര്‍,ഷീന നൗസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News