ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി 29 മുതല്‍

Update: 2024-09-18 12:09 GMT

ഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി മത്സരം സെപ്റ്റംബര്‍ 20 മുതല്‍ അല്‍ അഹലി ക്ലബ് മൈതാനിയില്‍ ആരംഭിക്കുന്നു. വിജയികള്‍ക്ക് K E ഈശോ ഈരേച്ചേരില്‍ ഏവര്‍ റോളിംഗ് ട്രോഫിയും, എബ്രഹാം കോര്‍എപ്പിസ്‌ക്കോപ്പ കരിമ്പനത്തറ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനക്കാര്‍ക്ക് M C കുരുവിള മണ്ണൂര്‍ മെമ്മോറിയല്‍ ഏവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നു. കൂടാതെ ടൂര്‍ണമെന്റിലെ മികവുറ്റ താരങ്ങള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കുന്നു.

കണ്ണഞ്ചിറ, ആലാമ്പള്ളി, അരീപ്പറമ്പ്, 50+ കോട്ടയം എന്നീ ടീമുകള്‍ ഏറ്റുമുട്ടും.ഒക്ടോബര്‍ അവസാന വാരത്തോടെ ഫെഡറേഷന്‍ കപ്പ് സമാപിക്കുമെന്നും ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ബിജു കൂരോപ്പട അറിയിച്ചു.

Tags:    

Similar News