കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം നല്‍കി നക്ഷത്ര സുധീഷ്
മനാമ: കാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോള്‍ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാന്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തന്റെ മുടിയുടെ ഭാഗം ദാനം നല്‍കി നക്ഷത്ര സുധീഷ് മാതൃകയായി. മലപ്പുറം ഓതല്ലൂര്‍ സ്വദേശി സുധീഷിന്റെയും സുബിതയുടെയും മകളായ നക്ഷത്ര ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യര്‍ത്ഥിനിയാണ്.
ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി ട്രെഷറര്‍ യുസഫ് ഫക്രൂ, സെക്രട്ടറി ഫാത്തിമ അല്‍ ഖാന്‍ എന്നിവര്‍ക്ക് മാതാപിതാക്കളോടൊപ്പം ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ വെച്ച് മുടി കൈമാറി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് മായി മാതാപിതാക്കള്‍ ബന്ധപ്പെട്ടാണ് മകള്‍ക്ക് ഇത്തരത്തില്‍ മുടി നല്‍കാനുള്ള താല്‍പ്പര്യം ഉണ്ടെന്ന് അറിയിച്ചത്.
ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെ. ടി. സലീമിനെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി കുട്ടികള്‍ അടക്കമുള്ള കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കി വരുന്നത്.