ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസ് ബഹ്റൈന്‍ ദേശീയ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) ജൂനിയര്‍ വിംഗ് ബഹ്റൈന്റെ ദേശീയ ദിനം ഹൃദയസ്പര്‍ശിയായ ആദരവോടെ ആഘോഷിച്ചു. ഏകദേശം 4,000 വിദ്യാര്‍ത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സാംസ്‌കാരിക തനിമയുടെയും ഊര്‍ജ്ജസ്വലമായ പ്രദര്‍ശനമായിരുന്നു. വിദ്യാര്‍ത്ഥികള്‍ 'അറേബ്യന്‍ ഓറിക്സ്' കാമ്പസ് ഗ്രൗണ്ടില്‍ ദൃശ്യ ചാരുതയോടെ തീര്‍ത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ബഹ്റൈന്‍ പതാകയുടെ നിറങ്ങളില്‍ വസ്ത്രം ധരിച്ച കുരുന്നുകള്‍ രാജ്യത്തോടുള്ള തങ്ങളുടെ ബഹുമാനത്തെ പ്രതീകപ്പെടുത്തുന്ന അതിശയകരമായ ഒരു കാഴ്ചപൊലിമ സൃഷ്ടിച്ചു.
ദേശീയ ഗാനാലാപനത്തോടെയും തുടര്‍ന്ന് വിശുദ്ധ ഖുറാന്‍ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. സ്‌കൂള്‍ സെക്രട്ടറി വി.രാജപാണ്ഡ്യന്‍, അസി.സെക്രട്ടറി & മെമ്പര്‍-അക്കാദമിക്‌സ് രഞ്ജിനി മോഹന്‍, ഇ.സി അംഗം ബിജു ജോര്‍ജ്,ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, മറ്റു അധ്യാപകര്‍ ,വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ബഹ്റൈന്റെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതീകാത്മകമായി 53 ചുവപ്പും വെള്ളയും ബലൂണുകള്‍ വാനിലുയര്‍ന്നു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗതം പറഞ്ഞു. 1, 2, 3 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗത നൃത്തങ്ങള്‍ അവതരിപ്പിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ മനോഹരമായ പ്രതിഫലനമായിരുന്നു ഈ പ്രകടനങ്ങള്‍. കാമ്പസ് തോരണങ്ങള്‍, വിളക്കുകള്‍ എന്നിവയാല്‍ അലങ്കരിച്ചിരുന്നു. തദവസരത്തില്‍ ബഹ്റൈന്‍ വനിതാ ദിനത്തിന്റെ സ്മരണയ്ക്കായി വനിതാ ജീവനക്കാരെ സ്‌കൂള്‍ ആദരിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി,ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിപാടി മികച്ച നിലയില്‍ സംഘടിപ്പിച്ച അധ്യാപികമാരെയും അഭിനന്ദിച്ചു