ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ ദേശീയാദിനാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈന്റെ 53മത് ദേശീയദിനാഘോഷം ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ സമുചിതമായി ആഘോഷിച്ചു. മലര്‍വാടി കൂട്ടുകാരും പൊതുജനങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി ഘോഷയാത്രയോടെ തുടക്കമായി. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അ?ഡ്വ. വി.?കെ. തോ?മ?സ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ബഹ്റൈന്‍ പ്രവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണെന്നും ഇവിടുത്തെ ഭരണാധികാരികളും നാട്ടുകാരും വിദേശികളോട് വലിയ സ്‌നേഹവായ്പ്പുകളും കരുതലുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍ഡ്‌സ് അസോസിയേഷന്‍, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ, മലര്‍വാടി കൂട്ടുകാര്‍ നേതാക്കളും പ്രവര്‍ത്തകരും പൊതുജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ക്കും സഹകാറുകള്‍ക്കുമായി നിരവധി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
പ്രസിഡന്റ് സുബൈര്‍ എം.എം.അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സഈദ് റമദാന്‍ നദ്വി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. ഡോ.ഫെമില്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍ പൂവാര്‍ , ഫ്രന്‍ഡ്സ് വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദ സലിം, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അസോസിയേഷന്‍ വൈസ് പ്രെസിഡന്റുമാരായ ജമാല്‍ നദ്വി, സമീര്‍ ഹസന്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഏരിയാ പ്രെസിഡന്റുമാരായ മൂസ കെ.ഹസന്‍, മുഹമ്മദ് മു h യുദ്ദീന്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് ടീന്‍സ് ഇന്ത്യ കോര്‍ഡിനേറ്റര്‍ അനീസ് വി.കെ, മലര്‍വാടി കോര്‍ഡിനേറ്റര്‍ റഷീദ സുബൈര്‍, ഫ്രന്‍ഡ്സ് സര്‍ഗവേദി കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.