മനാമ : നവകേരള ഹൂറ - മുഹറക്ക് മേഖല ജനറല്‍ ബോഡി യോഗം ഗുദൈബിയായില് വെച്ച് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എന്‍ . കെ.ജയന് ഉത്ഘാടനം ചെയ്തു.കെ. അജയകുമാര്‍ അധ്യക്ഷനായിരുന്നു.കോ - ഓര്‍ഡിനേഷന്‍ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു,നവകേരള ജനറല്‍ സെക്രട്ടറി എ. കെ. സുഹൈല്‍, ട്രഷറര്‍ എന്‍.ബി. സുനില്‍ദാസ്, സോപാനം ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. എം. കെ. ഷാജഹാന് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എസ്. വി. ബഷീര്‍ സ്വാഗതവും, കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
മേഖല സമ്മേളനം നവംബര്‍ 22 വെള്ളിയാഴ്ച നടത്തുവാന്‍ യോഗം തീരുമാനിച്ചു.സമ്മേളന നടത്തിപ്പിനായിഎം. കെ. ഷാജഹാന്( കണ്‍വീനര്‍ ), കെ. രഞ്ജിത്ത്, സുമേഷ് ( ജോയിന്റ് കണ്‍വീനര്‍മാര്‍ ), എന്‍.ബി.സുനില്‍ദാസ് ( ചെയര്മാന് ), അജിത് ഖാന് ( വൈസ്. ചെയര്മാന് ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷാജഹാന് -3753820