ബഹ്റൈന്‍ നവകേരള എം. ടി അനുസ്മരണം നടത്തി

Update: 2024-12-30 13:34 GMT

ലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സിനിമയുടെയും ശക്തിദുര്‍ഗ്ഗമായിരുന്ന എം ടി എന്ന രണ്ടക്ഷരം മാഞ്ഞു പോകുമ്പോള്‍ യാത്രയാവുന്നത് ഒരു കാലം ആണെന്ന് യോഗം അഭിപ്രാപ്പെട്ടു. ഭാഷയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കും എം ടി നല്‍കിയ സംഭാവനകളെ കുറിച്ച് മുഖ്യ പ്രഭാഷകന്‍ ബഹ്റൈന്‍ നവകേരള കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം എസ്. വി ബഷീര്‍ വിശദമായി സംസാരിച്ചു.

നവകേരള കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങി എല്ലാവരും എം. ടി യെ അനുസ്മരിച്ചു സംസാരിച്ചു. ബഹ്റൈന്‍ നവകേരള വൈസ് പ്രസിഡന്റ് സുനില്‍ ദാസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോ. സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാന്‍ കരിവന്നൂര്‍ നന്ദിയും പറഞ്ഞു.

Similar News