കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിയ്ക്കുന്ന കേന്ദ്ര ഗവണ്മെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. യു പി എ ഭരണകാലത്ത് നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ കൊല്ലാക്കൊലചെയ്യുകയാണ് പ്രധാനലക്ഷ്യം.
കഴിഞ്ഞ ബജറ്റുകളിലെപ്പോലെ ഈ ബജറ്റിലും തൊഴിലുറപ്പ് പദ്ധതിക്ക് പുതിയതായി ഒന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, വിലവര്‍ദ്ധനവ്, രൂപയുടെ മൂല്യശോഷണം തുടങ്ങിയ പ്രശ്നങ്ങളോട് ബി ജെ പി ഗവണ്മെന്റിന്റെ ബജറ്റ് കണ്ണ് അടച്ചിരിക്കയാണ്. എല്‍ ഐ സി, ജി ഐ സി മേഖലകള്‍ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള നീക്കം ദേശീയ താല്പര്യങ്ങളെ ഒറ്റികൊടുക്കലാണ്.
രാഷ്ട്രീയ ദുഷ്ടലാക്കോടെ തയ്യാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്. വയനാടിനും വിഴിഞ്ഞത്തിനും ലഭിക്കേണ്ട പരിഗണന നല്‍കാത്ത ബജറ്റ്, ബീഹാറിന് വാരിക്കോരി കൊടുത്തതിന്റെ രാഷ്ട്രീയലക്ഷ്യം ഇന്ത്യന്‍ജനതയ്ക്ക് ബോദ്ധ്യമാണെന്നും ബഹ്റൈന്‍ നവകേരള എക്‌സികുട്ടീവ് കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.