ബഹ്റൈന്‍ നവകേരള ''നവകേരളോണം 2024'' സംഘടിപ്പിച്ചു

Update: 2024-10-23 14:15 GMT
ബഹ്റൈന്‍ നവകേരള നവകേരളോണം 2024 സംഘടിപ്പിച്ചു
  • whatsapp icon

മനാമ :ബഹ്റൈന്‍ നവകേരള നവകേരളോണം 2024 എന്ന പേരില്‍ ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. നവകേരള കുടുംബാങ്ങള്‍ക്കു മാത്രമായി നടത്തിയ പരിപാടി ഓണപ്പാട്ടോടു കൂടി മഹാബലിയ വരവേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. രാജ്യസഭാ എം പി പി പി സുനീര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ചാത്തന്നൂര്‍ എം എല്‍ എ . ജി. എസ് ജയലാല്‍ ആശംസകള്‍ അറിയിച്ചു. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. എം എം ബഷീര്‍, കഥാകൃത്ത് ബി. എം സുഹ്റ എന്നിവര്‍ വീശിഷ്ട അതിഥികളായി പങ്കെടുത്തു.

പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച എക്‌സ്പ്പാറ്റ് പ്രിന്റ് ഹൌസ് ഡയറക്ടര്‍മാരായ തങ്കച്ചന്‍ വിതയത്തില്‍, ബാബു ഗോകുലം,ശ്രീജിത്ത് മൊകേരി എന്നിവരുടെ സാനിധ്യം ശ്രദ്ധേയമായി. നവകേരളോണം ജോ. കണ്‍വീനര്‍ പ്രശാന്ത് മാണിയത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,ഗെയിംസ് എന്നിവ അരങ്ങേറി. തുടര്‍ന്ന് നവകേരള കുടുംബങ്ങള്‍ പാചകം ചെയ്തു കൊണ്ടുവന്ന സ്വാദിഷ്ഠമായ ഓണസദ്യയോട് കൂടി പരിപാടികള്‍ അവസാനിച്ചു.

പ്രസിഡന്റ് എന്‍. കെ ജയന്‍ അധ്യക്ഷനായ ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ പ്രവീണ്‍ മേല്‍പ്പത്തൂര്‍ സ്വാഗതവും കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല, ജനറല്‍ സെക്രട്ടറി എ. കെ സുഹൈല്‍, കോര്‍ഡിനേഷന്‍ അസി. സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ജേക്കബ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും പ്രോഗ്രാം ജോ. കണ്‍വീനര്‍ എം.കെ ഷാജഹാന്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News