കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ - നൈറ്റ് ഔട്ട്

Update: 2025-05-08 13:52 GMT

ലോക തൊഴിലാളി ദിനത്തിനോടനുബന്ധിച്ച് കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (N S S) അംഗങ്ങള്‍ക്കും അതിഥികള്‍ക്കുമായി സല്ലാക്കിലെ ബഹ്‌റൈന്‍ ബീച്ച് ബേ റിസ്സോര്‍ട്ടില്‍ നൈറ്റ് ഔട്ട് പ്രോഗ്രാം സംഘടിപ്പിച്ചു. ബീച്ച് ബേ റിസോര്‍ട്ടില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് K S C A എക്‌സിക്യൂട്ടീവ് കമ്മറ്റിയും ലേഡീസ് വിങ്ങും നേതൃത്വം നല്‍കി. KSCA മെംബേഴ്‌സ് അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

കലാ പരിപാടികള്‍ക്ക് മുന്നോടിയായി നടന്ന ഔദ്യോഗിക ചടങ്ങില്‍ സെക്രട്ടറി അനില്‍ പിള്ള സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. പ്രവാസ ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വിവിധ സാമൂഹിക സംഘടനകളുമായി ചേര്‍ന്നു നിന്ന് പോകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് വിശദീകരിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി രമ സന്തോഷ് ആശംസകള്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ UK നന്ദി പറഞ്ഞു.

Similar News