മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ വേദിയില്‍ മാജിക് ഒരുക്കി; നിയാര്‍ക്ക് സ്പര്‍ശം 2025 വേറിട്ട അനുഭവമായി
മനാമ: 'നിയാര്‍ക്' (നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാഡമി ആന്‍ഡ് റിസേര്‍ച് സെന്റര്‍) ബഹ്റൈന്‍ ചാപ്റ്റര്‍ അല്‍ അഹ്‌ലി ക്ലബ്ബില്‍ സംഘടിപ്പിച്ച 'സ്പര്‍ശം 2025' പരിപാടി പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച മെന്റലിസം ഷോ ട്രിക്ക്‌സ് മാനിയ 2.0 യിലൂടെ വേറിട്ട അനുഭവമായി. ഷോ കഴിഞ്ഞപ്പോള്‍ സദസ്യര്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം മുഴക്കി. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി ഉദ്ഘാടനം ചെയ്തു. അല്‍ഉബാഫ് അറബ് ഇന്റര്‍നാഷണല്‍ ബാങ്ക് സിഇഒ ഹസന്‍ ഖലീഫ അബുല്‍ഹസന്‍ വിശിഷ്ടാഥിതിയായിരുന്നു.
ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറല്‍ സെക്രട്ടറി യൂനിസ് ടി. കെ എന്നിവര്‍ വിശദീകരിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം ഉസൈര്‍ പരപ്പില്‍ പങ്കെടുത്തു. സംഘാടക സമിതി രക്ഷാധികാരികളായ ഡോ: പി. വി. ചെറിയാന്‍, ഫ്രാന്‍സിസ് കൈതാരത്ത്, നിയര്‍ക്ക് ബഹ്റൈന്‍ ചെയര്‍മാന്‍ ഫറൂഖ്. കെ. കെ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ. ടി. സലീമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് ജനറല്‍ കണ്‍വീനര്‍ ഹനീഫ് കടലൂര്‍ സ്വാഗതവും, നിയാര്‍ക്ക് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ കുട്ടീസ് നന്ദിയും രേഖപ്പെടുത്തി. വിനോദ് നാരായണന്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.
ഭാരവാഹികളായ അസീല്‍ അബ്ദുല്‍റഹ്മാന്‍, നൗഷാദ് ടി .പി, അനസ് ഹബീബ്, ജൈസല്‍ അഹ്മദ്, ഹംസ കെ. ഹമദ്, സുജിത്ത് പിള്ള, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തന്‍പുരയില്‍, ജമീല അബ്ദുള്‍റഹ്മാന്‍, സാജിദ കരീം, ആബിദ ഹനീഫ്, അഭി ഫിറോസ്, സംഘാടക സമിതിയുടെയും വനിതാ വിഭാഗത്തിന്റെയും പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.