ഗുരുദേവ സോഷ്യല്‍ സൊസൈറ്റി അന്താരാഷ്ട്ര നേഴ്‌സസ് ഡേ ആഘോഷിച്ചു

Update: 2025-05-19 13:27 GMT

മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയില്‍ അന്താരാഷ്ട്ര നേഴ്‌സസ് ഡേ വിപുലമായ രീതിയില്‍ ആഘോഷിച്ചു കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സൊസൈറ്റിയിലെ കുടുംബാംഗങ്ങളില്‍ ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന 21 നേഴ്‌സുമാരെ ആദരിക്കുകയും, ബഹറിനില്‍ വര്‍ദ്ധിച്ചുവരുന്ന ഹാര്‍ട്ടറ്റാക്കിന്റെ കാരണവും പ്രതിവിധിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ചടങ്ങില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പുമായി സഹകരിച്ച് ഏഴു കുടുംബാംഗങ്ങള്‍ അവരുടെ മുടി കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന് ദാനം ചെയ്യുകയുണ്ടായി. കൂടാതെ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ഒരു വെര്‍ച്വല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി.

സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹറിനിലെ ആതുര സേവന രംഗത്ത് കഴിഞ്ഞ 46 വര്‍ഷമായി നിറസാന്നിധ്യവും കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ പ്രസിഡന്റുമായ ഡോക്ടര്‍ പി. വി. ചെറിയാന്‍ ചടങ്ങുകള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു, ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ K.T സലീം ചടങ്ങുകളില്‍ പങ്കെടുത്ത് ക്യാന്‍സര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുടി ദാനം ചെയ്യുന്നതിന്റെ പ്രാധാന്യവും വിശദീകരിച്ച്, കുടുംബാംഗങ്ങള്‍ ദാനം ചെയ്ത മുടി കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന് വേണ്ടി ഏറ്റുവാങ്ങി. സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതവും, പബ്ലിക് റിലേഷന്‍ സെക്രട്ടറി രജീഷ് പട്ടാഴി നന്ദിയും രേഖപ്പെടുത്തി ശിവജി ശിവദാസന്‍, രഞ്ജിത്ത് വാസപ്പന്‍, ബിനുമോന്‍ ചുങ്കപ്പാറ, അശ്വതി പ്രവീണ്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Similar News