എസ് ജി എഫ് മാത്ത് ഒളിമ്പ്യാഡ് ശ്രദ്ധേയമായി സമാപിച്ചു

Update: 2025-11-12 14:07 GMT

സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം( എസ് ജി എഫ്) സംഘടിപ്പിച്ച മിനി മാത് ഒളിമ്പ്യാഡ് പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേര്‍ന്ന ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ട സമാപന സമ്മേളനം വ്യത്യസ്തത പുലര്‍ത്തുന്നത് ആയിരുന്നു. ആധുനിക വിവരസാങ്കേതിക മേഖലകളിലെ മാറ്റങ്ങളെ കുറിച്ചും നിലവിലെ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യസേവനത്തിനായി സന്നദ്ധരാകുവാന്‍ ഉത്‌ബോധിപ്പിച്ചു കൊണ്ടുള്ള ഡോക്ടര്‍ രാജു നാരായണ സ്വാമി ഐഎഎസ് പ്രഭാഷണത്തോടൊപ്പം ചോദ്യോത്തര വേളയില്‍ തന്റെ ഭരണപരിചയവും മാറ്റങ്ങളുടെ ആവശ്യകതയും അതിലുപരിയായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കര്‍മ്മനിരതയും ഉത്തരവാദിത്വത്തോട് കൂടെയുള്ള സമീപനവും പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെ എന്ന് തന്റെ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചു കുട്ടികളെ രാജ്യസേവനത്തിനായി സിവില്‍ സര്‍വീസ് പോലുള്ള പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറത്തെ പ്രശംസിക്കുകയും ഉണ്ടായി.ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഒരു കുട്ടിയെ എങ്കിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നുവെങ്കില്‍ വലിയ സേവനമാണ് ഈ സംഘടന ചെയ്യുന്നത് തുടര്‍ന്നുള്ള അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുവാന്‍ താല്പര്യമുണ്ട് എന്ന് ഡോക്ടര്‍ രാജു നാരായണ സ്വാമി ഐഎഎസ് പ്രഖ്യാപിക്കുകയും ഉണ്ടായി. എഡ്യൂപാര്‍ക്കും സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളില്‍ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.തന്തവസരത്തില്‍ അദ്ദേഹത്തെ വിവിധ സംഘടനകള്‍ ആദരിക്കുകയുണ്ടായി. പ്രധാനമായും തമിഴ് ഇന്റര്‍നാഷണല്‍ എന്‍ജിനീയര്‍ ഫോറം സംഘടിപ്പിച്ച ചോദ്യോത്തരവേള ഏറെ ശ്രദ്ധിക്കപ്പെട്ടു. മിനി മാത് ഒളിമ്പിയാടിന്റെ ജൂറി അംഗമായ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ അധ്യാപകനായ വിജയകുമാര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സ്റ്റുഡന്‍സ് ഗൈഡന്‍സ് ഫോറം ചെയര്‍മാനായ എബ്രഹാം ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന പരിപാടിയില്‍ കോഫി വിത്ത് ഡോക്ടര്‍ രാജു നാരായണ സ്വാമിയെ എസ് ജി എഫിന്റെ പ്രശംസാപത്രം സുനില്‍ രാജ് രാജാമണി നല്‍കി ആദരിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സോമന്‍ ബേബി ഇന്ത്യന്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് വിദ്യാധരന്‍ വി എം മാധ്യമപ്രവര്‍ത്തകരായ ഗള്‍ഫ് മാധ്യമം പ്രതിനിധികളായി ഫായിസ് അബ്ദുറഹ്മാന്‍ ജലീല്‍ ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സയ്യിദ് റമദാന്‍ നദ്വി അബ്ദുറഹ്മാന്‍ കാനു ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ രാജ് രാജാമണി ഓഫീസര്‍ യുപി പി ചെയര്‍മാന്‍ ഡോക്ടര്‍ സുരേഷ് സുബ്രഹ്മണ്യം ബഹ്‌റൈന്‍ കേരള സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് സ്മിത ജയ്‌സണ്‍ ശൂരനാട് പ്രവാസി ഫോറം പ്രസിഡന്റ് ഹരീഷ് നായര്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ സൂര്യനാട് ഗുരുദേവ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ സനീഷ് ബോബന്‍ ഇടുക്കിള മോനി ഓടിക്കണ്ടത്തില്‍ തമിഴ് സംഘടന പ്രതിനിധികള്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ സെക്രട്ടറി ഇ എ സലീം ബി കെ എസ് എഫ് അഡ്മിന്‍ മെമ്പര്‍മാരായ ഫസല്‍ ഭായ് അനസ് റഹീം മലപ്പുറം പ്രവാസി ഫോറം ഭാരവാഹികള്‍ മുഹറക് മലയാളം സമാജം പ്രതിനിധി മന്‍ഷീര്‍ മുഹമ്മദ് മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ ആയ എസ് എം പിള്ള രാജീവന്‍ ബഹ്‌റൈന്‍ സീനിയര്‍ ഫോറം പ്രസിഡന്റ് ഗോപാലന്‍ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രതിനിധി എബി തോമസ് ഐ വൈ സിസി പ്രസിഡന്റ് സുബിന്‍ തോമസ് സലീം മജീദ് ഐ സി ആര്‍ എഫ് മുന്‍ ചെയര്‍മാന്‍ ശ്രീ അരുള്‍ ദാസ് തോമസ് ഇന്ത്യന്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഇളമുരുക ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ഗോപിനാഥ് മേനോന്‍.

പരിപാടികള്‍ ഏകോപിപ്പിച്ചത് എഡ്യൂപാര്‍ക്ക് ഡയറക്ടര്‍മാരായ ബഷീര്‍ മുഹമ്മദ് സക്കറിയ ചുള്ളിക്കല്‍ ശ്രീമതി റജീന ഇസ്മായില്‍ എസ് ജി എഫ് സഹകാരികളായ സൈദ് ഹനീഫ് റിച്ചാര്‍ഡ് ഇമ്മാനുവേല്‍ എന്നിവര്‍ നേതൃത്വം നല്‍കുകയും മുഖ്യാതിഥിയെ ഷോള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു.

Similar News