കാണികളുടെ മനം കവര്‍ന്ന് 'പാക്ട് ഒരുമയുടെ ഓണം'

Update: 2024-09-30 11:39 GMT

പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (PAACT) വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ''പാക്ട് ഓണം'', ബഹ്റിനിലെ സദ്യപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും പാക്ട് അംഗങ്ങള്‍ക്കും എന്നും ഒരു ഉത്സവം തന്നെയാണ്. ഇത്തവണത്തെ ഓണവും അതിഗംഭീരമായി തന്നെ ക്രൗണ്‍ പ്ലാസ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പാക്ട് നടത്തുകയുണ്ടായി.

ബഹറൈനിലെ ഭരണാധിപന്‍മാരും പൗരപ്രമുഖരും കലാസാംസ്‌കാരിക രംഗത്തെ താരങ്ങളും രണ്ടായിരത്തില്പരം ആളുകളും പങ്കെടുത്ത മെഗാ ഓണസദ്യ ഒരു വര്‍ണകാഴ്ചയായി മാറി. പാലക്കാട്ടുനിന്നും വന്നെത്തിയ റൈറ്റ് ചോയ്‌സ് കാറ്ററേഴ്സിന്റെ കൊതിയൂറും സദ്യയും, സംഗീത രംഗത്തു തന്റെതായ വലിയ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ശ്രീനാഥ് പാടിയ പ്രിയഗാനങ്ങളും, പാക്ട് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരകളികളും ഗാനങ്ങളും പാക്ട് ഒരുമയുടെ ഓണത്തിനെ മികവുറ്റതാക്കിത്തീര്‍ത്തു. മലയാളസിനിമയില്‍ ഉയര്‍ന്നുവരുന്ന താരങ്ങള്‍ ജീവയും അനുമോളും കൂടെ ഗായകരുടെ കൂടെ ചേര്‍ന്ന് അരങ്ങു തകര്‍ത്തപ്പോള്‍ കാണുന്നവര്‍ക്കു തീര്‍ച്ചയായും അത് ഒരു നവ്യാനുഭവമായി തീര്‍ന്നു.

അതീവ ചാരുതയാര്‍ന്ന ചടങ്ങില്‍ പാക്ട് പ്രസിഡന്റ് അശോക് കുമാറും, ജനറല്‍ സെക്രട്ടറി സതീഷ് കുമാറും ചേര്‍ന്ന് കാണികളെ സ്വാഗതം ചെയ്തു. ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, മലേഷ്യന്‍ അംബാസിഡര്‍ H.E. ഷാസ്രില്‍ സാഹിറാന്‍, ഫിലിപ്പീന്‍സ് അംബാസിഡര്‍ H.E. ആനി ജലാന്‍ഡോ ഓണ്‍ ലോയസ്, അംബാസഡര്‍ ഓഫ് റിപ്പബ്ലിക് ഓഫ് ടര്‍ക്കി H.E. എസിന്‍ കാക്കില്‍, നേപ്പാള്‍ അംബാസഡര്‍ H.E. തീര്‍ത്ഥരാജ് വാഗ്ലെ, ചാര്‍ജ് ഡി അഫയേഴ്സ് റോയല്‍ തായ് എംബസി H.E. ന്യൂറ്റാപ്പാട്ട് ചുംനിജാരകിജ്, ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ : H.E. മുഹമ്മദ് ജനാഹി, H.E. ഡോ മറിയം അല്‍ ദീന്‍, H.E. യൂസഫ് ലോറി- ഡയറക്ടര്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോള്ളോവയപ് - ക്യാപിറ്റല്‍ ഗോവെര്‍ണറേറ് , H.E. നാസ്സര്‍ വലീദ് ഇബ്രാഹിം കാനു, ഡോ കെ എസ് മേനോന്‍ - ചെയര്‍മാന്‍ & എം.ഡി- ബ്രോഡന്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനി, പമ്പവാസന്‍ നായര്‍ - ചെയര്‍മാന്‍ & എം.ഡി- അമാദ് ബൈദ് ഗ്രൂപ്പ് & അസ്‌കോണ്‍ കണ്‍ട്രോള്‍,അലോക് ഗുപ്ത- C.E.O. വൈ കെ അല്‍മോയ്ദ് & സണ്‍സ്, ുഹമ്മദ് സാക്കി, ജനറല്‍ മാനേജര്‍, ഫസ്റ്റ് മോട്ടോര്‍സ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഹ്‌റൈന്‍ & ഈജിപ്ത് ഡയറക്ടര്‍ ജുസര്‍ രൂപവാല, അനില്‍ നവാനി, ജനറല്‍ മാനേജര്‍, ബാബാസണ്‍സ്, ബിനു മണ്ണില്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍, കെ എസ് ഇ ബി ഡയറക്ടര്‍ അഡ്വക്കേറ്റ് മുരുഗദാസ്, മുഹമ്മദ് റഫീഖ്, സോണല്‍ ഹെഡ്, ശ്രീ പങ്കജ് നല്ലൂര്‍ ഐ.സി.ആര്‍.എഫ് വൈസ് ചെയര്‍മാന്‍, സ്റ്റാര്‍ വിഷന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സേതുരാജ് കടയ്ക്കല്‍, പാലക്കാട് പ്രവാസി സെന്റര്‍ വൈസ് പ്രസിഡന്റ് ൃശശി ചെമ്പനക്കാട്, പ്രമുഖ സംഘടനകളുടെ നേതാക്കള്‍,എന്നിവര്‍ പങ്കാളികളായി

പാക്ട് ഒരുമയുടെ ഓണം ഇത്തവണയും കാണികളുടെ മനം കവരുകയും പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമായി മാറുകയും ചെയ്തു. ഈ പൊന്നോണം ഒരു മെഗാ ഇവന്റ് ആക്കി മാറ്റുനതിനു വേണ്ടി കഠിന പ്രയത്‌നം ചെയ്ത എല്ലാവരോടും നന്ദിയും ആദരവും അറിയിക്കുന്നതായി പാക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു

Tags:    

Similar News