ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓണാഘോഷം

Update: 2024-09-30 11:42 GMT

പാലക്കാട് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇത്തവണത്തെ ഓണാഘോഷം 'പൊന്നോണം 2024' ലാളിത്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ കഴിവതും ഒഴിവാക്കി സംഘടിപ്പിച്ച പരിപാടിയില്‍,എല്‍എംആര്‍എ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മദ് ജാഫര്‍ അല്‍ ഹയ്ക്കി മുഘ്യ അതിഥിയായി പങ്കെടുത്ത ചടങ്ങില്‍,എസ്എന്‍സിഎസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍,സെക്രട്ടറി ശ്രീകാന്ത്,കെഎംസിസി സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം എന്നിവര്‍ ആശംസനേര്‍ന്നു സംസാരിച്ചു.

ധന്യ വിനയനും,വാണി ശ്രീധറും നിയന്ത്രിച്ച പരിപാടിയില്‍ കണ്‍വീനര്‍മാരായ സതീഷ്,പ്രദീപ്,മണി,രാകേഷ്,അജയ് തുടങ്ങിയവരും,പാലക്കാട് പ്രവാസി അസോസിയേഷന്‍ രക്ഷാധികാരികളായ ജയശങ്കര്‍,ശ്രീധര്‍ തേറമ്പില്‍,ദീപക് മേനോന്‍ എന്നിവരും ആശംസ നേര്‍ന്നു സംസാരിച്ചു.

സോപാനം വാദ്യകലാസംഗം അംഗങ്ങളുടെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയില്‍ കൂട്ടായ്മയിലെ വനിതാവിഭാഗം അവതരിപ്പിച്ച തിരുവാതിരകളി,കുമാരി അഞ്ജന നായര്‍ അവതരിപ്പിച്ച ഭരതനാട്യം ഓണപ്പാട്ടുകള്‍,കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫാഷന്‍ ഷോ,ഗാനങ്ങള്‍,മറ്റു നൃത്തങ്ങള്‍ തുടങ്ങി സന്തോഷ് കടമ്പഴിപ്പുറവും,മണിയും,സൈദ്ഉം,സുരേഷും ചേര്‍ന്ന് പാചകം നിര്‍വഹിച്ച പാലക്കാട് വള്ളുവനാടന്‍ രീതിയിലുള്ള ചെയ്ത സ്വാദിഷ്ടമായ ഓണസദ്യയും അതി ഗംഭീരമായി.

അല്‌മോയ്യദ് ഇന്റര്‍നാഷനല്‍ സിഫ്ഓ അജയ് ജെയിന്‍,ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗോപിനാഥ് മേനോന്‍,മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സോപാനം ആശാന്‍ സന്തോഷ് കൈലാസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Tags:    

Similar News