മുഹറഖ് മലയാളി സമാജം അഹ്ലന്‍ പൊന്നോണം ഓണാഘോഷം സംഘടിപ്പിച്ചു
മുഹറഖ് മലയാളി സമാജം ഈ വര്‍ഷത്തെ ഓണാഘോഷം അഹ്ലന്‍ പൊന്നോണം സീസണ്‍ 5 വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളില്‍ നടന്ന ആഘോഷത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. രാവിലെ 11 മണിമുതല്‍ രാത്രി 7 മണിവരെ നീണ്ടു നിന്ന വിവിധ കലാ പരിപാടികളോടെ ആണ് പരിപാടി നടത്തിയത്. വിഭവ സമൃദ്ധമായ സദ്യ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.
സഹൃദയ നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടും അരങ്ങേറി. സാംസ്‌ക്കാരിക സമ്മേളനം ശ്രീനാരായണ കള്‍ചറള്‍ സൊസൈറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് അനസ് റഹിം അധ്യക്ഷന്‍ ആയിരുന്നു. രക്ഷാധികാരി എബ്രഹാം ജോണ്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സികുട്ടീവ് അംഗം ബിജു ജോര്‍ജ്ജ്, സുധീര്‍ തിരുനിലത്തു, ഈ . വി. രാജീവന്‍, ഉപദേശക സമിതി ചെയര്‍മാന്‍ ലത്തീഫ് കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ സ്വാഗതവും ട്രഷറര്‍ ശിവശങ്കര്‍ നന്ദിയും പറഞ്ഞു. സാമൂഹിക സംഘടന നേതാക്കള്‍ ആയ ബഷീര്‍ അമ്പലായി,ഗഫൂര്‍ കൈപ്പമംഗലം,സയീദ് റമദാന്‍ നദ്വി,ഷംഷാദ് കാക്കൂര്‍, രഞ്ജിത്ത് മാഹി,
മോനി ഒടിക്കണ്ടത്തില്‍,സലാം മമ്പാട്ട് മൂല, അസീല്‍ അബ്ദുല്‍ റഹുമാന്‍, മുസ്തഫ കുന്നുമ്മല്‍,ഹുസൈന്‍ വയനാട് എന്നിവരെ കൂടാതെ മാധ്യമരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. എം എം എസ് എന്റര്‍ടൈന്‍മെന്റ് വിഭാഗം നേതൃത്വത്തില്‍ എം എം എസ് സര്‍ഗ്ഗവേദി, എം എം എസ് മഞ്ചാടി ബാലവേദി,വനിതാ വേദി എന്നീ സബ് കമ്മറ്റികളുടെ പരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പ് കൂട്ടി.