ഒ.എന്‍.സി.പി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി സല്‍മാബാദില്‍ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ സാജിര്‍ ഇരിവേരി സ്വാഗതവും ജോയിന്റ് സെക്രട്ടറി സിജേഷ് മുക്കാളി നന്ദിയും പറഞ്ഞു.
ഗാന്ധിയന്‍ തത്വങ്ങള്‍ ജീവിതത്തിലും സമൂഹത്തിലും കാത്തു സൂക്ഷിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ചില തല്‍പരകക്ഷികള്‍ ഗാന്ധി വധത്തെ പോലും പരിഹാസ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ വളരെ പരിതാപകരമാണെന്നും ലോകം മുഴുവന്‍ മഹാത്മജിയെ വാഴ്ത്തുമ്പോള്‍ മഹാത്മാവിന്റെ നാട്ടില്‍ നിന്ന് തന്നെ ഉയരുന്ന ഇത്തരം അപസ്വരങ്ങള്‍ വിദ്യാസമ്പന്നരായ പുതു തലമുറ നിഷ്‌കരുണം തള്ളികളയുമെന്നും ബാപ്പുജി എക്കാലവും മഹാനായ വീരപുരുഷനായി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുമെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ എഫ്.എം.ഫൈസല്‍ പറഞ്ഞു.