പാലക്കാട് ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാര്‍ മൗലവി മാരായമംഗലം, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ടി. എ. സിദ്ദീഖ്, ട്രഷറര്‍ സലാം മാസ്റ്റര്‍ എന്നിവര്‍ക്ക് കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി .
മനാമ കെഎംസിസി ഹാളില്‍ വെച്ച് നടന്ന സ്വീകരണ യോഗം ബഹ്‌റൈന്‍ കെഎംസിസി പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.മുഖ്യ അതിഥിയായി ചടങ്ങില്‍ സംബന്ധിച്ച പ്രമുഖ ബിസിനസ്സുകാരനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ അമദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പമ്പവാസന്‍ നായരെ ചടങ്ങില്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു.
ബഹ്റൈന്‍ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിലും മറ്റും നല്‍കി വരുന്ന നസീമമായ പിന്തുണക്കും തന്റെ പൊതു പ്രവര്‍ത്തന മേഖലയിലെ സംഭാവനകളും പരിഗണിച്ച് ജില്ലാ കെഎംസിസിക്ക് വേണ്ടി
കെഎംസിസി ബഹ്റൈന്‍ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍ ഷാള്‍ അണയിച്ചു, മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാര്‍ മാരായമംഗലം അദ്ദേഹത്തിനുള്ള മൊമെന്റോ കൈമാറി.
മരക്കാര്‍ മാരായമംഗലത്തിനുള്ള മൊമെന്റോ ഹബീബ് റഹ്‌മാനും, അഡ്വക്കറ്റ് ടി സിദ്ധിക്കിനുള്ള മൊമെന്റോ ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങരയും, സലാം മാസ്റ്റര്‍ ക്കുള്ള മൊമെന്റോ ഇന്‍മാസ് ബാബുവും കൈമാറി.
മരക്കാര്‍ മാരായമംഗലം,പമ്പാവാസന്‍ നായര്‍, അഡ്വക്കേറ്റ് സിദ്ദീഖ് സലാം മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു .ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ ജില്ലാ ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്റെയും മുന്‍ ജില്ലാ പ്രസിഡണ്ട് ഷറഫുദ്ദീന്റെയും പിതാവ് കെ. പി.ഹസൈനാര്‍ ഹാജിയെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
അസൈനാര്‍ കളത്തിങ്കല്‍, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര , റഫീഖ് തോട്ടക്കര, ഷറഫുദ്ദീന്‍ മാരായമംഗലം എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . അബ്ദുല്‍ കരീം ഖിറാഅത്ത് നിര്‍വഹിച്ചു .
ഹാരിസ് വി വി തൃത്താല , യൂസഫ് മുണ്ടൂര്‍,അന്‍വര്‍ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുക്കല്‍, ഫൈസല്‍ വടക്കഞ്ചേരി , അന്‍സാര്‍ ചങ്ങലീരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.ഇന്‍മാസ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നിസാമുദ്ദീന്‍ മാരായമംഗലം സ്വാഗതവും ആഷിക് പത്തില്‍ മേഴത്തൂര്‍ നന്ദിയും പറഞ്ഞു.