പാന്‍ ബഹറിന്‍, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 30 -ന്

Update: 2025-01-28 13:03 GMT
പാന്‍ ബഹറിന്‍, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 30 -ന്
  • whatsapp icon

ഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷന്‍ അങ്കമാലി നെടുമ്പാശ്ശേരി -യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 30, വ്യാഴാഴ്ച വൈകുന്നേരം 7.30 -ന് ബഹറൈന്‍ മീഡിയ സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

ബഹറിന്‍ മീഡിയ സിറ്റിയില്‍ വച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും നടക്കുമെന്ന് കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു.

ബഹറിന്‍ യോഗ കമ്മറ്റി പ്രസിഡണ്ട് മിസ്സ് ഫാത്തിമ അല്‍ മന്‍സൂരി മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍, മുന്‍ ഐസിആര്‍എഫ് ചെയര്‍മാന്‍ Dr. ബാബു രാമചന്ദ്രന്‍ വിശിഷ്ട അതിഥി ആയിരിക്കും. ബഹറിന്‍ മീഡിയ സിറ്റിയില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ അംഗങ്ങളുടെ ഡാന്‍സ് മ്യൂസിക് ഷോ, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും.

Similar News