പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് ഷീലു വര്‍ഗീസിന് ആദരവൊരുക്കി
By : സ്വന്തം ലേഖകൻ
Update: 2025-01-04 14:14 GMT
ദീര്‍ഘനാളുകളായി ബഹ്റിനിലെ ആതുരസേവനരംഗത്തു ജോലി ചെയ്യുകയായിരുന്ന ഷീലു വര്‍ഗീസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന് യാത്രയയപ്പ് നല്കി.
ഉമ്മല്‍ഹസ്സം ടെറസ് ഗാര്‍ഡനില്‍ വെച്ചു നടന്ന ചടങ്ങില്‍ അസോസിയേഷന് പ്രസിഡണ്ട് വിഷ്ണു വി, ജയേഷ് കുറുപ്പ്, വര്‍ഗ്ഗീസ് മോടിയില്‍, സക്കറിയ സാമുവേല്‍, സുനു കുരുവിള, ബോബി പുളിമൂട്ടില്‍, അജു കോശി, അരുണ്‍ കുമാര്‍, ഫിന്നി ഏബ്രഹാം, സിജി തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
അസോസിയേഷന്റെ ലേഡീസ് വിങ്ങ് പ്രസിഡണ്ട് ആയിരുന്ന ഷീലു വര്‍ഗ്ഗീസ് അസോസിയേഷന്റെ പരിപാടികളിലും മറ്റു സേവനപ്രവര്‍ത്തനങ്ങളിലും നേതൃത്വം വഹിച്ചിട്ടുണ്ട്.