പത്തേമാരിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റര്‍ പ്രകാശനവും നടത്തി

Update: 2024-10-04 12:14 GMT

മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്‍, ബഹ്‌റൈന്‍ ചാപ്റ്റര്‍ ഒക്ടോബര്‍ 2 ന് മനാമ M C M A ഹാളില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്‌കര്‍ ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് അഷറഫ് കൊറാടത്ത് , ജോയിന്‍ സെക്രട്ടറി അജ്മല്‍ കായംകുളം, ലൗലി ഷാജി, കോഓര്‍ഡിനേറ്റര്‍ ഷാജി സബാസ്റ്റ്യന്‍ എന്നിവര്‍ ഗാന്ധി ജയന്തി ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് പത്തേമാരിയുടെ ഓണം, കേരളപ്പിറവി ആഘോഷങ്ങളുടെ പോസ്റ്റര്‍ മുഹമ്മദ് ഈറയ്ക്കലും, അനീഷ് ആലപ്പുഴയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ട്രഷറര്‍ ഷാഹിദ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

പത്തേമാരി അംഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച പേരാണ് ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങിന് നല്‍കിയിരിക്കുന്നത്. അസോസിയേഷന്‍ അംഗം അബ്ദുല്‍ റഹ്മാന്‍ ആണ് 'പവിഴപ്പൊലിവ് 2024' എന്ന പേര് നിര്‍ദേശിച്ചത്.

Tags:    

Similar News