സിസ്റ്റേഴ്‌സ് നെറ്റ് വര്‍ക്ക് സംഘടിപ്പിക്കുന്ന വിസ്മയ സന്ധ്യ 2025, പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു

Update: 2024-12-20 11:42 GMT

ഹറിനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സിസ്റ്റേഴ്‌സ് നെറ്റ് വര്‍ക്കിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയായ വിസ്മയ സന്ധ്യയുടെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

സെഗയ ബി എം സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബഹറിന്‍ മീഡിയ സിറ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ മായ ഫ്രാന്‍സിസ് കൈതാരത്ത് ആണ് പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ. പി വി ചെറിയാന്‍, ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ നിലമ്പൂര്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ മണിക്കുട്ടന്‍, ഷോ ഡയറക്ടര്‍ മനോജ് മയ്യന്നൂര്‍, വൈസ് ചെയര്‍മാന്മാര്‍ മോനി ഒടികണ്ടത്തില്‍, ഇ വി രാജീവന്‍, അബ്ദുല്‍ സലാം, സായിദ് ഹനീഫ്, സ്‌പോണ്‍സര്‍ ഷിപ് കമ്മറ്റി ചെയര്‍മാന്‍ സലാം മമ്പാട്ടു മൂല എന്നിവരാണ് പ്രോഗ്രാം കമ്മറ്റി ഭാരവാഹികള്‍.സംഘടനാ രക്ഷധികാരി ഷക്കീല മുഹമ്മദലി, പ്രസിഡന്റ് ഹലീമ ബീവി, സെക്രട്ടറി മായ അച്ചു , ജോയിന്‍ സെക്രട്ടറി ഷംല നസീര്‍, തുടങ്ങിയ സിസ്റ്റേഴ്‌സ് നെറ്റ്വര്‍ക്ക് ഭാരവാഹികളും ബഹറിനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി 9 വ്യാഴാഴ്ച വൈകിട്ട് 7 .30 മുതല്‍ ഇന്ത്യന്‍ ക്ലബ്ബിലാണ് വിസ്മയ സന്ധ്യ അരങ്ങേറുക. പരിപാടിയില്‍ നെഞ്ചിനുള്ളില്‍ നീയാണ് എന്ന പാട്ടിലൂടെ ശ്രദ്ധേയനായ ഗായകന്‍ താജുദ്ദീന്‍ വടകര, ഗായിക സോണി മോഹന്‍,പ്രശസ്ത മലയാള ചലച്ചിത്ര താരം തസ്‌നിഖാന്‍ എന്നിവര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ ഡാന്‍സ് കോമഡി ഷോയാണ് വിസ്മയ സന്ധ്യയുടെ പ്രധാന ആകര്‍ഷണം .മലയാള ചലച്ചിത്ര സീരിയല്‍ മേഖലയില്‍ നിന്നുള്ള പത്തോളം കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

Tags:    

Similar News