ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയര്‍ വന്‍ വിജയം; പ്രോഗ്രസ്സിവ് പാരന്റ്‌സ് അലയന്‍സ്

Update: 2024-12-26 13:34 GMT

ഹ്‌റൈനിലെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നായ മെഗാ ഫെയര്‍ വിജയകരമായി നടത്താന്‍ പ്രയത്‌നിച്ച ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, സെക്രട്ടറി രാജ പാണ്ഡ്യന്‍, ജനറല്‍ കണ്‍വീനര്‍ വിപിന്‍ കുമാര്‍ എന്നിവരെയും ഫെയര്‍ കമ്മിറ്റി അംഗങ്ങളെയും പ്രിന്‍സിപ്പല്‍ അടക്കമുള്ള സ്‌കൂള്‍ മേധാവികളെയും മുക്തകണ്ഠം പ്രശംസിക്കുന്നതായി പി പി എ മുഖ്യ രക്ഷാധികാരി മുഹമ്മദ്

ഹുസൈന്‍ മാലിം, ജനറല്‍ കണ്‍വീനര്‍ ഷാഫി പാറക്കട്ട എന്നിവര്‍ സംയുക്ത പ്രസ്തവനിയില്‍ അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ചിലവിനും സ്‌കൂള്‍ ജീവനക്കാരുടെ ക്ഷേമത്തിനായും വരുമാനം കണ്ടെത്താന്‍ വേണ്ടി വര്‍ഷം തോറും നടത്തി വരാറുള്ള ഫെയര്‍ കഴിഞ്ഞ വര്‍ഷം ചില ബാഹ്യ ശക്തികളുടെ തുടര്‍ച്ചയായുള്ള ഇടപെടുകള്‍ കാരണം നടത്താന്‍ കഴിഞ്ഞിരുന്നില്ല, ഫെയറിന്റെ എല്ലാ കണക്കുകളും ഓഡിറ്റിംഗിന് വിധേയമാക്കി ജനറല്‍ ബോഡിയില്‍ അംഗീകാരത്തിന് വെക്കും എന്നിരിക്കെ ഫെയറിനെതിരെ നിരന്തരമായി ആരോപണം ഉന്നയിച്ച് ഫെയറിനെ ഇല്ലായ്മ ചെയ്യുക വഴി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം മുടക്കുവാനാണ് ചിലര്‍ ശ്രമിച്ചത്, എതിര്‍പ്പുകള്‍ വക വെക്കാതെ ഫെയര്‍ നടത്തുവാന്‍ ധൈര്യപൂവം മുന്നിട്ടിറങ്ങിയ സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികളെയും നിരവധി വെല്ലുവിളികള്‍ക്കിടയിലും ഫെയറിന് ആവശ്യമായ അംഗീകാരങ്ങള്‍ നേടുന്നതിന് നിരന്തരം പ്രയത്‌നിച്ച സ്റ്റാര്‍ വിഷന്‍ ചെയര്‍മാന്‍ ശ്രീ സേതുരാജ് കാടാക്കല്‍ എന്നിവരെ PPA അഭിനന്ദിക്കുന്നു. GCC യിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് ബഹ്‌റൈനിലെ പൊതു സമൂഹം ബാഹ്യ ശക്തികളുടെ എല്ലാ ആരോപണങ്ങളെയും തള്ളി കളഞ്ഞു എന്നതാണ് ഫെയറിന്റെ വന്‍ വിജയം ബോധ്യപ്പെടുത്തുന്നത്. ഇനിയെങ്കിലും ഈ മഹത്തായ സ്ഥാപനത്തിനെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് PPA ഭാരവാഹികള്‍ ഒറ്റ കെട്ടായി അഭ്യര്‍ഥിച്ചു.

Similar News