പ്രവാസി ഭാരതീയ എക്‌സലന്‍സ് അവാര്‍ഡ് നേടിയ പമ്പാവാസന്‍ നായരെ പാക്ട് ആദരിച്ചു
മനാമ: പ്രവാസ ലോകത്ത് മികവുറ്റ സംഭാവനകള്‍ നല്‍കി, ഡോ. മംഗളം സ്വാമിനാഥന്‍ പ്രവാസി ഭാരതീയ എക്‌സലന്‍സ് അവാര്‍ഡ് നേടി ബഹുമതിയാര്‍ജിച്ച അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസന്‍ നായരെ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) ആദരിച്ചു.
നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാലക്കാടുകാരനായ പമ്പാവാസന്‍ നായര്‍ പാക്ടിന്റെ അഭിമാനമാണെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ''അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പാക്ടിന്റെയും അഭിമാനമാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ചന്ദ്രമ്മ മാധവന്‍ നായര്‍ (സി.എം.എന്‍) ട്രസ്റ്റ് മുഖേന വീടില്ലാത്തവര്‍ക്ക് വീടുകള്‍ പണിയും, രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കും, നിരാലംബര്‍ക്കായി പെന്‍ഷന്‍ നല്‍കും തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പമ്പാവാസന്‍ നായര്‍ ബിസിനസ് ലോകത്തും സാമൂഹിക രംഗത്തും വേറിട്ട വ്യക്തിത്വമാണ്.
പാക്ടിനോട് എന്നും ആത്മബന്ധം പുലര്‍ത്തുന്ന പമ്പാവാസന്‍ നായരോടുള്ള നന്ദിയും കടപ്പാടും വാക്കുകളില്‍ അടങ്ങിയതല്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, പ്രസിഡന്റ് അശോക് കുമാര്‍, ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍, സജിത സതീഷ്, ഉഷ സുരേഷ്, രമ്യ ഗോപകുമാര്‍, മൂര്‍ത്തി നൂറണി, ജഗദീഷ് കുമാര്‍, രാമനുണ്ണി കോടൂര്‍, സത്യന്‍ പേരാമ്പ്ര , സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.