പ്രവാസി ലീക്കല്‍ സെല്‍ ബഹറിന്‍ ചാപ്റ്റര്‍ 'കണക്ടിംഗ് പീപ്പിള്‍' ബോധവല്‍ക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷന്‍ സംഘടിപ്പിക്കുന്നു.

Update: 2024-10-21 14:51 GMT

പി എല്‍ സി ബഹറിന്‍ ചാപ്റ്റര്‍ ബഹറിന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (LMRA) ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി (IOM) ചേര്‍ന്ന് കണക്റ്റിംഗ് പീപ്പിള്‍ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2 ശനിയാഴ്ച വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ ഉമല്‍ ഹസത്തുള്ള കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്.

മനുഷ്യ കടത്തിനെതിരെയുള്ള അവബോധം, ജോലിസ്ഥലങ്ങളിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുടങ്ങി പല മേഖലയില്‍ നിന്നുള്ള ചോദ്യോത്തര പരിപാടിയും ഉണ്ടായിരിക്കും. കണക്റ്റിംഗ് പീപ്പിളിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളും വളരെ വിജയപ്രദമായിരുന്നു. പ്രവാസികളുടെ ഒരുപാട് സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുവാന്‍ ഈ പരിപാടികളില്‍ വച്ച് സാധിച്ചു എന്നും, ആറാമത്തെ എഡിഷനിലേക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും പ്രവാസി ലീഗല്‍ ബഹറിന്‍ പ്രസിഡന്റ് ശ്രീ സുധീര്‍ തിരുനിലത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 39461746

Tags:    

Similar News