റിഫ മദ്‌റസ പി.ടി.എ സംഗമവും ഖുര്‍ആന്‍ ടോക്കും സംഘടിപ്പിച്ചു
മനാമ: ഫ്രന്‍ഡ്സ് സ്റ്റഡി സര്‍ക്ക്ള്‍ റിഫ ഏരിയയും ദാറുല്‍ ഈമാന്‍ കേരള റിഫ മദ്രസയും സംയുക്തമായി പി. ടി.എ മീറ്റും ഖുര്‍ആന്‍ ടോക്കും സംഘടിപ്പിച്ചു. കലര്‍പ്പുകളില്ലാത്ത ഏകദൈവ വിശ്വാസമാണ് ഇസ്ലാമികാദര്‍ശത്തിന്റെ അടിസ്ഥാന തത്വമെന്ന് 'അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതന്‍ ജമാല്‍ നദ്വി വ്യക്തമാക്കി. മനുഷ്യരുടെ പ്രാര്‍ഥനകള്‍ക്കും തേട്ടങ്ങള്‍ക്കും അല്ലാഹുവിനല്ലാതെ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.
അവനിലേക്ക് എത്താന്‍ ഏതെങ്കിലും ഇടയാളരുടെ ആവശ്യവും ഇല്ല. ദൈവ വിശ്വാസം പൂര്‍ത്തീകരിക്കപ്പെടുന്നത് സഹജീവികളോടുള്ള സഹാനുഭൂതിയിലൂടെയും സ്‌നേഹവായ്പിലൂടെയുമാണ്. മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവരോട് ഏറ്റവും മാന്യമായി സഹകരിക്കാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിഫ മദ്രസ വൈസ് പ്രിന്‍സിപ്പല്‍ അഷ്റഫ് പി.എം.അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്ദുല്‍ ഹഖ് സ്വാഗതം പറഞ്ഞു. മദ്രസയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ആസന്നമായ അര്‍ധവാര്‍ഷിക പരീക്ഷയെ കുറിച്ചും അസി.അഡ്മിനിസ്‌ട്രേറ്റര്‍ സക്കീര്‍ ഹുസൈന്‍ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ആദില്‍, എം.ടി.എ.പ്രസിഡന്റ് നസ്നീന്‍ അല്‍ത്താഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി സൗദ ടീച്ചര്‍ നന്ദി പറഞ്ഞു. മിസ് അബ് ബിന്‍ അബ്ദുല്‍ അസീസിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ ഇഖ്ലാസ് അല്‍ത്താഫ് ഗാനമാലപിച്ചു.