മനാമ: സമസ്ത ബഹ്‌റൈന്‍ മനാമ ഏരിയ വര്‍ഷം തോറും നടത്തിവരാറുള്ള ഇഫ്താര്‍ സംഗമം ഈ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ നടന്നു വരുന്നു. ദിനംപ്രതി 600 ഓളം ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ സദസ്സ് മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാര്‍ വളരെ അനുഗ്രഹമാണ്. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്‌റസയില്‍ നോമ്പു തുറയ്ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
10 മാര്‍ച്ച് 2025 തിങ്കളാഴ്ച നടന്ന ഇഫ്ത്താര്‍ വിരുന്നില്‍ബിനുമണ്ണില്‍(ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍), രാജു കല്ലുംപുറം, സുബൈര്‍ കണ്ണൂര്‍, അസീല്‍ അബ്ദുറഹ്മാന്‍, നിസാര്‍, റഫീഖ് അബ്ദുല്ല, അബ്രഹാം ജോണ്‍, റംശാദ്, സഈദ് K T സലീം, പ്രദീപ് പുറവങ്കര, റംശീദ്, MMS ഇബ്‌റാഹിം, സലാം മമ്പാട്ടുമൂല, സൈനല്‍, റിയാസ്, അന്‍വര്‍ കണ്ണൂര്‍, മന്‍സീര്‍, അന്‍വര്‍ നിലമ്പൂര്‍ തുടങ്ങി
ബഹ്‌റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
റമളാനില്‍ എല്ലാ ദിവസവും കൃത്യം 5 മണിക്ക് ഖുര്‍ആന്‍ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് ഫക്‌റുദ്ധീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ നസ്വീഹത്തിനും ദുആ:യ്ക്കും നേതൃത്വം നല്‍കി വരുന്നു.
സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡണ്ട്കുഞ്ഞഹമ്മദ് ഹാജി, സിക്രട്ടറി SM അബ്ദുല്‍വാഹിദ്,ഹാഫിള് ശറഫുദ്ധീന്‍ മൗലവി, ഫാസില്‍ വാഫി, സമസ്ത ബഹ്‌റൈന്‍ മനാമ എരിയ കമ്മിറ്റി ഭാരവാഹികള്‍, SKSSF ബഹ്‌റൈന്‍ വിഖായ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇഫ്ത്താര്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നു