തരംഗ് 2024: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് വര്‍ണാഭമായ തുടക്കം

Update: 2024-09-30 10:09 GMT

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗ് 2024 ന്റെ സ്റ്റേജ് പരിപാടികള്‍ക്ക് വര്‍ണശബളമായ തുടക്കം. ഇസ ടൗണ്‍ കാമ്പസിലെ ജഷന്മാള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ.ബിനു മണ്ണില്‍ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത് . വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, ഭരണ സമിതി അംഗങ്ങളായ മിഥുന്‍ മോഹന്‍, ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ , സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രധാന അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഷമാലി ആനന്ദ് , റെബേക്ക ആന്‍ ബിനു എന്നിവര്‍ അവതാരകരായിരുന്നു. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ ഒന്നാണ്. സ്റ്റേജ് പരിപാടികള്‍ രാവും പകലുമായി ഒക്ടോബര്‍ 1 വരെ നീണ്ടുനില്‍ക്കും, പിന്നീടു നടക്കുന്ന ഒരു ഗ്രാന്‍ഡ് ഫിനാലെയില്‍ കലാരത്‌ന, കലാശ്രീ അവാര്‍ഡുകളും ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡുകളും സമ്മാനിക്കും.

കഴിഞ്ഞ രണ്ടാഴ്ചയോളമായി വിദ്യാര്‍ത്ഥികള്‍ സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും ഏര്‍പ്പെട്ടിരുന്നു, അടുത്തിടെ നാല് തലങ്ങളിലായി നടന്ന ഉപന്യാസ രചനാ മത്സരത്തില്‍ ഈസ ടൗണ്‍ കാമ്പസിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി. വി രാമന്‍ എന്നിങ്ങനെ നാല് ഹൗസുകളിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി എന്നിവര്‍ മതസരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും കലോത്സവത്തിന്റെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരെയും അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളുടെ ഫലം ചുവടെ കൊടുക്കുന്നു.

നാടോടിനൃത്തം ലെവല്‍ സി: 1.സി.വി.രാമന്‍, 2. ആര്യഭട്ട,3. ജെ.സി ബോസ്.

നാടോടിനൃത്തം ലെവല്‍ ബി: 1.വിക്രം സാരാഭായ്, 2.ആര്യഭട്ട, 3.സി.വി.രാമന്‍.

മൈം ലെവല്‍ ഡി: 1. ആര്യഭട്ട, 2. സി.വി രാമന്‍ ,3. വിക്രം സാരാഭായ്.

മൈം ലെവല്‍ എ: 1. വിക്രം സാരാഭായ്,2&3. ആര്യഭട്ട.

കവിതാ പാരായണം- ഹിന്ദി ലെവല്‍ ഡി: 1.മിഹിക ഭമന്യ - വിക്രം സാരാഭായ് ,2.വിരാട് ഗോപാല്‍-സിവി രാമന്‍,3.ജഹ്നവി സുമേഷ്-ജെ.സി ബോസ്.

കവിതാ പാരായണം -ഹിന്ദി ലെവല്‍ സി:1. ദീപാന്‍ഷി ഗോപാല്‍-വിക്രം സാരാഭായ്,2.അറൈന മൊഹന്തി-ആര്യഭട്ട,3.പ്രിഷി മുക്കര്‍ള-വിക്രം സാരാഭായ്.

ലളിത ഗാനം പെണ്‍കുട്ടികള്‍ - ഹിന്ദി ലെവല്‍ സി: 1. അനുര്‍ദേവ മുനമ്പത്ത് താഴ-ജെ.സി ബോസ്, 2.ഇഷാല്‍ രജീഷ് പുതിയവീട്ടില്‍-സി.വി രാമന്‍,3.ആര്യകൃഷ്ണ അനീഷ് രമ്യ-ആര്യഭട്ട.

ലളിതഗാനം ആണ്‍കുട്ടികള്‍ - ഹിന്ദി ലെവല്‍ ബി: 1. നിര്‍മല്‍ കുഴിക്കാട്ട്-ജെ.സി ബോസ്,2. അദ്വൈത് അനില്‍കുമാര്‍-വിക്രം സാരാഭായ്,3.ഈശ്വര്‍ അജിത്ത്-സിവി രാമന്‍.

Tags:    

Similar News