ഇന്ത്യന്‍ സ്‌കൂള്‍ മലയാളം,സംസ്‌കൃത ദിനങ്ങള്‍ ആഘോഷിച്ചു

Update: 2024-11-05 14:15 GMT

മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ മലയാളം,സംസ്‌കൃത ദിനങ്ങള്‍ സംയുക്തമായി നവംബര്‍ 3 ഞായറാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ജഷന്‍മാള്‍ ഓഡിറ്റോറിയത്തില്‍ മലയാളം, സംസ്‌കൃതം വകുപ്പുകള്‍ ചേര്‍ന്ന് ഒരുക്കിയ പരിപാടി സ്‌കൂള്‍ അക്കാദമിക ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹന്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാന്‍സ് & ഐടി), ബിജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, വകുപ്പ് മേധാവി വിബി ശരത് എന്നിവരും മറ്റു വകുപ്പു മേധാവികളും ഭാഷാ അധ്യാപകരും പങ്കെടുത്തു. വകുപ്പ് മേധാവി വിബി ശരത്, സംസ്‌കൃത അധ്യാപിക മമത മോഹനന്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടികളില്‍സജീവമായി പങ്കെടുത്തു. വിദ്യാര്‍ഥിനി അമൃത ജയ്ബുഷ് സദസ്സിന് ഊഷ്മളമായ സ്വാഗതമോതി. സംഘഗാനം, നൃത്തങ്ങള്‍, ലഘുനാടകം, പാരായണങ്ങള്‍ എന്നിവ ആഘോഷത്തിന് നിറച്ചാര്‍ത്തണിയിച്ചു. ഇ.സന്തോഷ് കുമാറിന്റെ പണയം എന്ന ചെറുകഥയെ ആസ്പദമാക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ശ്രദ്ധേയമായി.

ശ്രേയ ശ്രീദേവി രാജ്, ശിഖ സതീഷ്, ആഷിം അജീഷ്, അഭിനവ് ബിനു, സഫൂറത്തുല്‍ ഹൗറ കെസി, മുഹമ്മദ് വലിയ വളപ്പില്‍, ഓസ്റ്റിന്‍ മാളിയേക്കല്‍ ബിജു, ഡാനിഷ് റോഷന്‍, ലെഹ്ന സജിന്‍ എന്നിവര്‍ അഭിനേതാക്കളായിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി മലയാളം, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യവും വളര്‍ത്തിയെടുക്കാന്‍ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ധനുഷ ഗിരീഷ് നായര്‍ നന്ദി പറഞ്ഞു. പ്രിയംവദ നേഹാ ഷാജുവും ശ്രേയ സോസ ജോണും അവതാരകരായിരുന്നു. പ്രതിഭാധനരായ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ മികച്ച നിലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളുടെ പേര് വിവരം താഴെ കൊടുക്കുന്നു

മലയാള ദിന വിജയികള്‍:

* പത്താം ക്ലാസിനുള്ള കവിതാ പാരായണം: 1. പ്രിയംവദ നേഹാ ഷാജു 10കെ, 2. അതുല്യ അജി 10കെ, 3. ശിഖ ഷിബു 10എഫ്.

* ഒമ്പതാം ക്ളാസിനുള്ള പ്രസംഗം: 1.റിയ റോസ് 9ജി,2. മരിയ ട്രീസ സിബി 9ജി,3. നേഹ ബിമല്‍ 9എം.

* എട്ടാം ക്ലാസിനുള്ള കവിത രചന: 1.ഋഷിത മഹേഷ് 8ആര്‍ ,2. ഫിന്‍സി മേരി സിജു 8യു ,3. ആദ്യജ സന്തോഷ് 8 എ.

* ഏഴാം ക്ളാസിനുള്ള മഹാകവി കുമാരനാശാന്റെ കഥാപാത്ര അവതരണം: 1. അര്‍ജുന്‍ കൃഷ്ണ രാജീവ് 7ഐ,2. റിതിക രാജേഷ് 7ഡി,3. കരിഷ്മ ബീന 7ഡി.

* ആറാം ക്ളാസിനുള്ള കഥ പറയല്‍: 1. ആരാധ്യ സന്ദീപ് 6പി,2. ദേവാനന്ദ പ്രവീണ്‍ 6ബി, 3. ജോവാന മണിച്ചന്‍ 6സി.

* അഞ്ചാം ക്ളാസിനുള്ള കവിതാ പാരായണം:1.അമര്‍ മധു 5ഡബ്ലിയു,2. ജാഹ്നവി സുമേഷ് 5ജെ,3. കൃഷ്ണ ദേവ് 5യു.

* നാലാം ക്ളാസിനുള്ള ചിത്രരചന: 1.അദിതി രാഹുല്‍ 4ക്യൂ ,2. ജോഷ്വ പ്രിന്‍സ് 4ക്യൂ,3. ആതിഷ് അരുണിമ 4യു.

സംസ്‌കൃത ദിന വിജയികള്‍:

* പത്താം ക്ളാസിനുള്ള കവിതാ പാരായണം: 1. റിച്ച ആന്‍ ബിജു 10ടി ,2. കരിഷ്മ രാജേഷ് 10ടി, 3. രോഹിത് രാജീവ് 10എസ്.

* ഒമ്പതാം ക്ളാസിനുള്ള കവിതാ പാരായണം: 1. പ്രണതി പ്രദീപ് 9എച്ച് ,2. അനുനന്ദ പി 9ടി,3. ഹിരണ്‍മയി എ നായര്‍ 9ക്യു.

* ജൂനിയര്‍ വിഭാഗം പോസ്റ്റര്‍ നിര്‍മ്മാണം 1. ശ്രിയ സുരേഷ് 8ആര്‍ ,2. അവിഷി വിമല്‍ 8യു , 3. ജോവാന ആന്‍ ജോര്‍ജ്ജ് 8ബി.

* ഏഴാം ക്ളാസിനുള്ള വായന: 1. ദേവ ലക്ഷ്മി സുജ 7എസ് ,2. ശ്രീഹരി സുധീര്‍ 7ആര്‍,3. മഹാദേവ് സൂരജ് 7യു.

* ആറാം ക്ളാസിനുള്ള വായന: 1.ഗണേഷ് അയിലൂര്‍ യോഗേഷ് 6എസ് ,2. സ്മിതിഹ നെഹല്‍ 6ഡി,3. ആരാധ്യ ഹിമാന്‍ഷു 6ഡി.

* അഞ്ചാം കാസിനുള്ള കൈയക്ഷരം: 1. അഥര്‍വ് വിമല്‍ 5സെഡ് ,2. സാന്‍വി ശ്രീവാസ്തവ 5വൈ,3. പൂര്‍വി മാധവ് കോണ്ട്‌ലെ 5എ വണ്‍ .

* നാലാം ക്ളാസിനുള്ള കൈയക്ഷരം: 1. ധ്രുവിക സദാശിവ് 4യു,2. ആവണി ഗുപ്ത 4ക്യൂ ,3. യക്ഷിത് മുക്കര്‍ല 4ഡബ്‌ള്യു

Tags:    

Similar News