ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി കൃഷ്ണ രാജീവന്‍ നായര്‍ കലാരത്‌ന
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗില്‍ 1,926 പോയിന്റുമായി ആര്യഭട്ട ഹൗസ് ഈ വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്മാരായി.1,869 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണേഴ്സ് അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 1,775 പോയിന്റുമായി സി.വി രാമന്‍ ഹൗസ് മൂന്നാം സ്ഥാനം നേടി. 1,614 പോയിന്റുമായി ജെ.സി ബോസ് ഹൗസ് നാലാം സ്ഥാനത്തെത്തി. സി.വി രാമന്‍ ഹൗസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണ രാജീവന്‍ നായര്‍ 73 പോയിന്റുകള്‍ നേടി കലാരത്ന അവാര്‍ഡ് കരസ്ഥമാക്കി.
2017 ലും 2022-ലും കൃഷ്ണ കലാരത്ന അവാര്‍ഡ് നേടിയിരുന്നു. 2023 ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ 98.2 ശതമാനം മാര്‍ക്കോടെ സ്‌കൂള്‍ ടോപ്പറായി കൃഷ്ണ പഠനത്തിലും മികവ് തെളിയിച്ചു.വിവിധ തലങ്ങളിലെ മികച്ച ഗ്രൂപ്പ് ചാമ്പ്യന്മാരെയും അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിച്ചു. ആര്യഭട്ട ഹൗസിലെ അരുണ്‍ സുരേഷ് 58 പോയിന്റുമായി ലെവല്‍ എയില്‍ ഒന്നാമതെത്തിയപ്പോള്‍ വിക്രം സാരാഭായ് ഹൗസിലെ ശ്രേയ മുരളീധരന്‍ 68 പോയിന്റുമായി ലെവല്‍ ബിയില്‍ ഒന്നാം സ്ഥാനം നേടി.
ആര്യഭട്ട ഹൗസിലെ അരൈന മൊഹന്തി 51 പോയിന്റുമായി ലെവല്‍ സി വിജയിയായപ്പോള്‍ വിക്രം സാരാഭായ് ഹൗസിലെ ബ്ലെസ്വിന്‍ ബ്രാവിന്‍ 39 പോയിന്റുമായി ലെവല്‍ ഡിയില്‍ ജേതാവായി. ഓരോ ഹൗസിലെയും മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് ഹൗസ് സ്റ്റാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. 39 പോയിന്റുമായി ആദ്യജ സന്തോഷ് (ആര്യഭട്ട ഹൗസ്), 63 പോയിന്റുമായി നക്ഷത്ര രാജ് (വിക്രം സാരാഭായ് ഹൗസ്), 44 പോയിന്റുമായി പ്രിയംവദ എന്‍ ഷാജു (സിവി രാമന്‍ ഹൗസ്), 41 പോയിന്റുമായി നിര്‍മ്മല്‍ കുഴിക്കാട്ട് (ജെ.സി ബോസ് ഹൗസ്) എന്നിവരാണ് ഹൗസ് സ്റ്റാര്‍ അവാര്‍ഡ് നേടിയത്.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് ചടങ്ങിന് ദീപം തെളിയിച്ചു. തദവസരത്തില്‍ സ്‌കൂള്‍ സെക്രട്ടറി വി. രാജപാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസല്‍, അസി.സെക്രട്ടറി രഞ്ജിനി മോഹന്‍, ഭരണ സമിതി അംഗങ്ങളായ മിഥുന്‍ മോഹന്‍, ബിജു ജോര്‍ജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ ആന്‍ഡ് അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.
ജേതാക്കള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും അവര്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യന്‍ നന്ദിയും പറഞ്ഞു. നാടോടി നൃത്തം, അറബിക് നൃത്തം, പാശ്ചാത്യ നൃത്തം എന്നിവയുള്‍പ്പെടെ സമ്മാനാര്‍ഹമായ നൃത്തപരിപാടികള്‍ അരങ്ങേറി. നേരത്തെ ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം, സ്‌കൂള്‍ പ്രാര്‍ത്ഥന എന്നിവ നടന്നു. ഗള്‍ഫിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലുകളില്‍ ഒന്നായ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ 121 ഇനങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ വിജയികള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിച്ചു