മനാമ: ഇന്ത്യന്‍ സ്‌കൂളില്‍ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍ ദീപം തെളിയിച്ചു. തദവസരത്തില്‍ പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, മിഡില്‍ സെക്ഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, പ്രധാന അധ്യാപകര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടര്‍ന്ന് സ്‌കൂള്‍ പ്രാര്‍ത്ഥനയും നടന്നു. ഷാഹിദ് ഖമര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപന വേളയില്‍ ജാനകി സജികുമാര്‍ സ്വാഗതം ആശംസിച്ചു.
ആദ്യ ഘട്ടത്തില്‍ ഡിസംബറില്‍ ഇന്റര്‍-സ്‌കൂള്‍ മത്സരങ്ങള്‍ നടന്നിരുന്നു. ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങളില്‍ ന്യൂ മില്ലേനിയം സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, ഇബ്ന്‍ അല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെ വിവിധ സിബിഎസ്ഇ സ്‌കൂളുകള്‍ ഇന്ത്യന്‍ സ്‌കൂളിനൊപ്പം പങ്കെടുത്തു. പരിപാടിയില്‍ വൈവിധ്യമാര്‍ന്ന ദേശഭക്തി ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഹിന്ദി കവിതാ പാരായണം, ഹിന്ദി ദോഹ പാരായണം, ഹിന്ദി സോളോ ഗാനം തുടങ്ങിയ വിഭാഗങ്ങളിലെ ഒന്നാം സമ്മാന ജേതാക്കള്‍ ഇനങ്ങള്‍ അവതരിപ്പിച്ചു. വിജയികളുടെ പേരുകള്‍ വകുപ്പ് മേധാവി ബാബു ഖാന്‍ പ്രഖ്യാപിച്ചു. രഞ്ജിനി മോഹന്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇഷാന്‍ മിസ്ട്രി നന്ദി പറഞ്ഞു.
സംഘാടക സമിതിയില്‍ ശ്രീലതാ നായര്‍, കഹ്കഷന്‍ ഖാന്‍, മഹനാസ് ഖാന്‍, മാലാ സിംഗ്, ഷബ്രീന്‍ സുല്‍ത്താന, ഷീമ ആറ്റുകണ്ടത്തില്‍, സയാലി അമോദ് കേല്‍ക്കര്‍, ശ്രീകല സുരേഷ്, നന്ദിത ദേവു സുനില്‍, സ്മിത ഹെല്‍വത്കര്‍, ഗിരിജ എം.കെ, യോഗീത ശ്രീവാസ്തവ, ഗംഗാ കുമാരി,സിമര്‍ജിത്ത് കോര്‍,വിജി വിജോയ് , നിത പ്രദീപ്,ജൂലി വിവേക് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ജാനകി സജികുമാര്‍, ഐസ മറിയം, ആയിഷ ഖാന്‍, ഖദീജ സുബ്ഹാനി, ഇഷാന്‍ മിസ്ത്രി, അര്‍ജുന്‍ കെ ബിനില്‍, സോയ ഷെയ്ഖ്, ദീപ്ഷിഖ കിഷോര്‍, ഇന്‍സിയ റിസ്വി, അസ്ര റഷീദ്, ശ്രേയ മാത്തൂര്‍, പ്രകൃതി ജി ഷെട്ടി, ദേവിക ബിനീഷ് എന്നിവര്‍ അവതാരകരായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു. വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുവിവരം ചുവടെ കൊടുക്കുന്നു:
ഹിന്ദി കൈയെഴുത്ത് മത്സരം (ക്ലാസ് IV): 1. ബെറില്‍ മഹില്‍വേതരാജ് ജെറുഷ-ഏഷ്യന്‍ സ്‌കൂള്‍, 2. സെറാ സോണി-ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍, ജുവല്‍ സൂസന്‍ എബ്രഹാം-ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, 3. പ്രതീക്ഷ മുരളി-ഏഷ്യന്‍ സ്‌കൂള്‍, അമയ സുരേഷ്- ന്യൂ മില്ലേനിയം സ്‌കൂള്‍.
ഹിന്ദി കവിതാ പാരായണം (ക്ലാസ് V): 1. മിഹിക അമിത്കുമാര്‍ -ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, 2. ഷാരോണ്‍ ഐമാന്‍-ഇബ്ന്‍ അല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍, 3. സാഹില്‍കുമാര്‍ മിസ്ട്രി-ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഷിര്‍ഷ് യദു-ന്യൂ ഇന്ത്യന്‍ സ്‌കൂള്‍.
ഹിന്ദി കഥപറച്ചില്‍ മത്സരം (ക്ലാസ് VI): 1. ചന്ദ്ര ഖ്യാതി-ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, 2. അക്ഷത് സുരേഷ് കുമാര്‍-ന്യൂ മില്ലേനിയം സ്‌കൂള്‍, 3. ഉദയ് പ്രതാപ് സിംഗ്-ഏഷ്യന്‍ സ്‌കൂള്‍.
ഹിന്ദി പ്രസംഗ മത്സരം (ക്ലാസ് VII): 1. ദീപാന്‍ഷി ഗോപാല്‍-ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, 2. ആദിത്യ മിശ്ര-ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, 3. ആദിതി സക്‌സേന-ഏഷ്യന്‍ സ്‌കൂള്‍.
ഹിന്ദി ദോഹ വചന മത്സരം (ക്ലാസ് എട്ടാം):1. ശശാങ്കിത് രൂപേഷ് അയ്യര്‍-ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, 2. കെനിഷ ഗുപ്ത-ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍, 3. ദേവബ്രതോ ബിശ്വാസ്-ന്യൂ ഇന്ത്യന്‍ സ്‌കൂള്‍.
ഹിന്ദി സോളോ ഗാന മത്സരം (ക്ലാസ് ഒമ്പത്): 1.തന്‍വി എം നമ്പ്യാര്‍-ഏഷ്യന്‍ സ്‌കൂള്‍, 2.ശ്രേയ മുരളീധരന്‍-ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, 3.ഷൈക്ക് മെഹജാബീന്‍-ഇബ്ന്‍ അല്‍ ഹൈതം ഇസ്ലാമിക് സ്‌കൂള്‍, രജനീര്‍ സിംഗ് സേത്തി-ന്യൂ മില്ലേനിയം സ്‌കൂള്‍.
ഹിന്ദി വിജ്ഞാപന്‍ നിര്‍മ്മാണ മത്സരം (പത്താം ക്ലാസ്):1.ഗോപിക ഭാരതി രാജന്‍-ഏഷ്യന്‍ സ്‌കൂള്‍, 2.വേദിക സുധീര്‍-ഏഷ്യന്‍ സ്‌കൂള്‍,3.നിധി നായര്‍, മനീഷ സന്ധു-ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍.