സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

Update: 2025-04-19 10:54 GMT

മനാമ: കെ എം സി സി ബഹ്‌റൈന്‍ ഒലീവ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍വിജയപാതയിലെ വഴികാട്ടി' എന്ന ശീര്‍ഷകത്തില്‍ കെ എം സീതി സാഹിബിന്റെ അറുപത്തിനാലാം ചരമവാര്‍ഷിക ദിനത്തില്‍ മനാമ കെ എം സി സി ആസ്ഥാനത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.

കെ എം സീതി സാഹിബിന്റെ ജീവിതത്തെയും ദര്‍ശനത്തെയും വിശദമായി ചര്‍ച്ച ചെയ്ത അനുസ്മരണത്തില്‍ ഒലീവ് സാംസ്‌കാരിക വേദി ചെയര്‍മാന്‍ റഫീഖ് തോട്ടക്കര അദ്ധ്യക്ഷതവഹിച്ചു. കെ എം സി സി ബഹ്‌റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി ഗഫൂര്‍ കൈപമംഗലം, സംസ്ഥാന വൈസ് പ്രസിഡന്ററുമാരായ അസ്ലംവടകര, എ പി ഫൈസല്‍, എന്‍ എ അബ്ദുല്‍ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ, മുന്‍ സംസ്ഥാന പ്രസിഡന്റ് കുട്ടൂസമുണ്ടേരി, കെ എം സി സി ഖത്തര്‍ കോഴിക്കോട് ജില്ല സെക്രട്ടറി നവാസ് കോട്ടക്കല്‍, മീഡിയവണ്‍ പ്രതിനിധി സിറാജ് പള്ളിക്കര തുടങ്ങിയവര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.

വിജയ പാതയിലെ വഴികാട്ടി' എന്ന വിഷയത്തില്‍ വിവിധ ജില്ല, ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുനീര്‍ ഒഞ്ചിയം (കോഴിക്കോട്), റിയാസ് പട്‌ല (കാസര്‍ഗോഡ്), ഇര്‍ഷാദ് തെന്നട ( കണ്ണൂര്‍), ഉമ്മര്‍ കൂട്ടിലങ്ങാടി (മലപ്പുറം), ഷഫീഖ് അവിയൂര്‍ (സൗത്ത് സോണ്‍), ഷാഹിദ് ചൂരിയാട് (പാലക്കാട്), മുഹ്‌സിന്‍ മന്നത്ത് (വയനാട്), ടി ടി അഷറഫ് (ഈസ്റ്റ് റിഫ), ജംഷീദ് അലി എടകര (മുഹറഖ്),ഇല്യാസ് മുറിച്ചാണ്ടി (ഹമദ് ടൗണ്‍), റഷീദ് പുത്തന്‍ചിറ(ഇസാടൗണ്‍), മുത്തലിബ് പൂമംഗലം (ഹൂറ-ഗുദൈബിയ), അബ്ദുല്‍ മജീദ് കാപ്പാട് (ജിദ് ഹഫ്‌സ്), അബ്ദുല്‍ സലാം എ പി ( മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ്) തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

പി വി സിദ്ധീഖ് സ്വാഗതവും സഹല്‍ തൊടുപുഴ നന്ദിയും പറഞ്ഞു.

Similar News