സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Update: 2025-03-26 11:04 GMT

മനാമ:സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സിത്ര മാമിറിലുള്ള റിയല്‍ വാല്യൂ കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ അക്കോമഡേഷനില്‍ വച്ച് ഇരുന്നൂറില്‍പരം തൊഴിലാളികള്‍ക്കായി പുണ്യ റമദാന്‍ മാസത്തില്‍ മലബാര്‍ ഗോള്‍ഡിന്റെ സഹകരണത്തോടെ ഇഫ്താര്‍ സംഗമം നടത്തി

പ്രസിഡണ്ട് ജേക്കബ് തേക്കുതോട് ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി എം സി പവിത്രന്‍, രക്ഷാധികാരി മോനി ഒടിക്കണ്ടത്തില്‍ ട്രഷറര്‍ തോമസ് ഫിലിപ്പ്,വൈസ് പ്രസിഡണ്ട്മാരായ സത്യന്‍കാവില്‍, ബിപിന്‍ മാടത്തേത്, ജോയിന്‍ സെക്രട്ടറി ജയേഷ് താന്നിക്കല്‍, കമ്മ്യൂണിറ്റി സെക്രട്ടറി മണിക്കുട്ടന്‍ സംഘടനയുടെ മറ്റ് ഭാരവാഹികളായ വിനോദ് അരൂര്‍, ജയ്‌സണ്‍ വര്‍ഗീസ്, സുനീഷ് കുമാര്‍, മിനി മാത്യു, മുബീന മന്‍ഷീര്‍, അഞ്ചു സന്തോഷ്, ലിബി ജയ്‌സണ്‍, സാമൂഹിക പ്രവര്‍ത്തകരായ കാത്തു സച്ചിന്‍ ദേവ്,അബ്ദുല്‍ മന്‍ഷീര്‍ കൊണ്ടോട്ടി, അന്‍വര്‍ നിലമ്പൂര്‍, സന്തോഷ് കുറുപ്പ്, ഷറഫ് അലികുഞ്ഞി തുടങ്ങിയവര്‍ നേതൃത്വം നല്‍കി മലബാര്‍ ഗോള്‍ഡിന്റെ പ്രതിനിധി ഹംദാന്‍, കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓണര്‍ നൗഷാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Similar News