മെര്‍വിന്‍ തോമസ് മാത്യുവിന്റെ നിര്യാണത്തില്‍ സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം അനുശോചനം രേഖപ്പെടുത്തി

Update: 2025-07-24 10:30 GMT

മനാമ : ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ രക്ഷാധികാരിയുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകന്‍ മെര്‍വിന്‍ തോമസ് മാത്യുവിന്റെ ആകസ്മിക വേര്‍പാടില്‍ സെവന്‍ ആര്‍ട്‌സ് കള്‍ച്ചറല്‍ ഫോറം അനുശോചനം രേഖപ്പെടുത്തി.

ഓറ ആര്‍ട്‌സില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, മുന്‍ കെസിഎ പ്രസിഡണ്ട് സേവി മാത്തുണി,എന്‍എസ്എസ് വൈസ് പ്രസിഡണ്ട് അനില്‍ യൂ കെ, ചെയര്‍മാന്‍ മനോജ് മയ്യന്നൂര്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ബിജു ജോര്‍ജ്, സാമൂഹ്യപ്രവര്‍ത്തകനായ ഇ വി രാജീവന്‍,സെക്രട്ടറി ബൈജു മലപ്പുറം, രക്ഷാധികാരി എംസി പവിത്രന്‍, ട്രഷറര്‍ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സത്യന്‍കാവില്‍, ബിബിന്‍ മാടത്തേത്ത്,ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കല്‍, അബ്ദുല്‍ മന്‍ഷീര്‍, ചാരിറ്റി സെക്രട്ടറി മണിക്കുട്ടന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ജയ്‌സണ്‍ വര്‍ഗീസ്, സുനീഷ് കുമാര്‍, ലേഡീസ് വിങ് കോഡിനേറ്റര്‍ മുബീന മന്‍ഷീര്‍, ഗോപാലന്‍ വി.സി, മനോജ് പീലിക്കോട്, ഹുസൈന്‍ വയനാട്, ഷറഫ് കുഞ്ഞി, ദീപു ഇടുക്കി, അബ്ദുല്‍ സലാം, ജോര്‍ജ് ബാബു, സജീവ് പാറക്കല്‍, എബി വര്‍ഗീസ്,സുനി ഫിലിപ്പ്, മായ അച്ചു തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി

Similar News